ദോഹ: ഹ്രസ്വ സന്ദര്‍ശനത്തിന് ഖത്തറിലെത്തിയ സൗദിയിലെ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരതീയ കേരള കര്‍മശ്രേഷ്ഠാ പുരസ്‌കാര ജേതാവുമായ ആര്‍കെ ഗഫൂര്‍നെ ആദരിച്ചു. ഖത്തറിലെ കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രവാസി കൂട്ടായ്മ ‘ഒരുമ എടക്കുളം’ ആണ് ആദരിച്ചത്.
യോഗത്തില്‍ പ്രസിഡന്റ് സാജിദ് ബക്കര്‍ അധ്യക്ഷത നിര്‍വഹിച്ചു. മുഖ്യ രക്ഷാധികാരി സക്കീര്‍ ടി.വി, ഉപദേശക സമിതി ചെയര്‍മാന്‍ മുസ്തഫ എം.വി എന്നിവര്‍ പ്രസംഗിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ അസ്‌ലം, മോഹനന്‍, ഷൗക്കത്ത്, ഷമീര്‍, നാസിക്, നൗഷാദ്, മുസൈന അമ്‌നാഷ് ആശംസകള്‍ നേര്‍ന്നു. ഒരുമയുടെ സ്‌നേഹാദരം സ്വീകരിച്ച് മുഖ്യാതിഥി ആര്‍.കെ.ഗഫൂര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷബാദ് എം.പി സ്വാഗതവും ട്രഷറര്‍ മന്‍സൂര്‍ അലി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.