റിയാദ്: മലപ്പുറം ജില്ല കെഎംസിസി സംഘടന ശാക്തീകരണ ക്യാമ്പയിന്‍ ലോഗോ പ്രകാശനം ജൂണ്‍ 21ന് ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികള്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
എഡ്യുമീറ്റ്, ബിസിനസ് സമ്മിറ്റ്, സീതി സാഹിബ് അക്കാദമിയ, ഫാമിലി മീറ്റ്, ബാല കേരളം, മണ്ഡലം, പഞ്ചായത്ത്, മുന്‍സിപ്പല്‍ തല ഫുട്ബാള്‍ ടൂര്‍ണമെന്റ്, നോര്‍ക്ക ക്യാമ്പയിന്‍, ചന്ദ്രിക കാമ്പയിന്‍, മാപ്പിള മഹോത്സവം, നേതൃ സ്മൃതി, മണ്ഡലം പഞ്ചായത്ത് മുന്‍സിപ്പല്‍ സമ്മേളനങ്ങള്‍, വിവിധ സെമിനാറുകള്‍, ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങള്‍ തുടങ്ങി സംസ്‌കാരിക കലാ പരിപാടികളും അരങ്ങേറും.
ക്യാമ്പയിന്‍ സ്വാഗതം സംഘം രൂപീകരണവും എസ്. എസ്.എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങും ഇതൊടാനുബന്ധിച്ചു നടക്കും. ചന്ദ്രിക ദിനപത്രം, നോര്‍ക്ക ക്യാമ്പയിന്‍ ഉദ്ഘടനം എന്നീ പരിപാടികളും ക്യാമ്പയിന്‍ ലോഗോ പ്രകാശനത്തിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.