Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

നിമിഷ പ്രിയയുടെ മോചനം: കൂടിയാലോചന ചെലവിന് ഒരു കോടി യമന്‍ റിയാല്‍

സന്‍അ: യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിന് അനുരജ്ഞന ശ്രമം. ഇതിനുളള കൂടിയാലോചനകള്‍ക്കു ചെലവിനായി ഒരു കോടി യമന്‍ റിയാല്‍ (ഒന്നര ലക്ഷം സൗദി റിയാല്‍) യമനിലെ ഇന്ത്യന്‍ എംബസി വഴി കൈമാറും. ഇതുസംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടന്നാണ് എംബസിക്ക് പണം സ്വീകരിക്കാന്‍ അനുമതി നല്‍കിയത്.

ഗോത്ര തലവന്‍മാരുടെ നേതൃത്വത്തില്‍ മരിച്ച തലാല്‍ അബ്ദു മഹദിയുടെ കുടുംബവും സേവ് നിമിഷ പ്രിയ സമിതി പ്രതിനിധികളും എംബസി ഉദ്യോഗസ്ഥരും ചര്‍ച്ച തുടരുകയാണ്. മഹ്ദിയുടെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പ് അപേക്ഷിക്കുന്നതിനും ദിയാ ധനം സ്വീകരിച്ച് മകളെ മോചിപ്പിക്കണമെന്നും അപേക്ഷിച്ച് പ്രേമകുമാരി ഒന്നര മാസത്തിലേറെയായി യമനില്‍ കഴിയുകയാണ്. ഇതിനിടെയാണ് എംബസിക്ക് പണം കൈമാറാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്.

പല ഘട്ടങ്ങളില്‍ ചര്‍ച്ചകളും കൂടിയാലോചനകളും നടന്നെങ്കിലും ദിയാ ധനം എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല. അതേസമയം, ദിയാ ധനം നല്‍കി മാപ്പ് നല്‍കാന്‍ മഹ്ദിയുടെ കുടുംബം സന്നദ്ധമാകുമോ എന്നതിലാണ് ആകാംഷ. ഇരുവിഭാഗം പ്രതിനിധികളും ഗോത്ര തലവന്‍മാരും സേവ് നിമിഷ പ്രിയ പ്രതിനിധികളും ഇതിനുളള അന്തിമ കൂടിയാലോചനകളാണ് നടത്തുന്നത്. ഇതു വിജയിക്കുമെന്ന പ്രതീക്ഷയിലാണ് നിമിഷ പ്രിയയുടെ കുടുംബം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top