Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

ജിദ്ദയില്‍ ഇസ്മയില്‍ എരുമേലി അനുസ്മരണ സെമിനാര്‍

ജിദ്ദ: ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയും സൗത്ത് സോണ്‍ കെഎംസിസി സ്ഥാപകരില്‍ പ്രമുഖനും പ്രഥമ കമ്മിറ്റി പ്രസിഡന്റുമായിരുന്ന ഇസ്മയില്‍ എരുമേലി അനുസ്മരണ സെമിനാര്‍ സംഘടിപ്പിച്ചു. യാത്രാ സൗകര്യങ്ങളും ആശയ വിനിമയ സംവിധാനങ്ങളും പ്രവാസികള്‍ക്ക് പരിമിതമായിരുന്നിട്ടും മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ത്യാഗ മനഃസ്ഥിതിയോടെ ഇസ്മയില്‍ എരുമേലി ഉള്‍പ്പടെയുള്ളവരുടെ അധ്വാനമാണ് സൗത്ത് സോണ്‍ കെഎംസിസിയുടെ സമാരംഭമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സൗദി ദേശീയ കമ്മിറ്റി ട്രഷറര്‍ അഹ്മദ് പാളയാട്ട് പറഞ്ഞു.

ഇസ്മായില്‍ എരുമേലി നിര്‍വ്വഹിച്ച സംഘാടനത്തിന്റെ പൊലിമ പോലെ തന്നെ സൗഹൃദം നിലനിര്‍ത്തുന്നതിലെ ശുഷ്‌കാന്തിയും അദ്ദേഹത്തോടുള്ള ആദരവു വര്‍ദ്ധിപ്പിക്കുന്ന വൈശിഷ്ട്യമായിരുന്നുവെന്ന് ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ അരിമ്പ്ര സ്മരിച്ചു. സൗത്ത് സോണ്‍ ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു.
കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി വി പി മുസ്തഫ, മറ്റു ഭാരവാഹികളായ റസാഖ് മാഷ്, അബ്ദുല്‍ റഹ്മാന്‍ വെള്ളിമാടുകുന്ന്, ഇസ്മയില്‍ മുണ്ടക്കുളം, നാസര്‍ മച്ചിങ്ങല്‍, ലത്തീഫ് മുസലിയാരങ്ങാടി, അഷ്‌റഫ് താഴെക്കോട്, സിറാജ് കണ്ണവം , നാസര്‍ എടവനക്കാട്, ശിഹാബ് താമരക്കുളം, ലത്തീഫ് വെള്ളമുണ്ട, എന്‍.പി അബ്ദുല്‍ വഹാബ് കൊയിലാണ്ടി, നാസര്‍ കോഴിത്തൊടി എന്നിവര്‍ ഇസ്മയില്‍ എരുമേലിയുമായുള്ള സംഘടനാ പ്രവര്‍ത്തനങ്ങളിലെ അനര്‍ഘ നിമിഷങ്ങള്‍ പങ്കുവച്ചു.

സൗത്ത് സോണ്‍ ഭാരവാഹികളായ മുഹമ്മദലി വാടാനപ്പള്ളി, റഷീദ് ചാമക്കാടന്‍ എറണാകുളം, ജാബിര്‍ മടിയൂര്‍, നൗഷാദ് പാനൂര്‍ തൃക്കുന്നപ്പുഴ, റസാഖ് കാഞ്ഞിരപ്പള്ളി, സിയാദ് ചെളിക്കണ്ടത്തില്‍ എന്നിവര്‍ അനുസ്മരണ സെമിനാറില്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. മുഹമ്മദ് അമീന്‍ ഷാഫി ഖിറാഅത്തു നിര്‍വ്വഹിച്ചു. ഷറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ പ്രാര്‍ത്ഥനാ സംഗമത്തിന് നേതൃത്വം നല്‍കി. പ്രസിഡണ്ട് അനസ് പെരുമ്പാവൂര്‍ സ്വാഗതവും ട്രഷറര്‍ എഞ്ചിനീയര്‍ അസ്ഗര്‍ അലി തിരുവനന്തപുരം നന്ദിയും പറഞ്ഞു. ഉവൈസ് തൃക്കുന്നപ്പുഴ, മുഹമ്മദ് ഷാഫി, നദീര്‍ തൃക്കുന്നപ്പുഴ, ഹിജാസ് കൊച്ചി, സുലൈമാന്‍ കഴക്കൂട്ടം എന്നിവര്‍ ന്നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top