Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

ഐഎംഎ ജോ ജോഷി എന്‍ഡോവ്‌മെന്‍ഡ് അവാര്‍ഡ് സമ്മാനിച്ചു

റിയാദ്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിയാദ് നല്‍കുന്ന ജോ ജോഷി എന്‍ഡോവ്‌മെന്‍ഡ് അവാര്‍ഡ് മോഡേണ്‍ മിഡിലീസ്റ്റ് സ്‌കൂളിലെ സാമിയ സാജിത ഷഫീറിന് സമ്മാനിച്ചു. സി.ബി.എസ്.സി പത്താം ക്ലാസില്‍ എറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതിനാണ് അവാര്‍ഡ്. ഇരുപത്തയ്യായിരം രൂപയും പ്രശംസാ ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. റിയാദിലെ ഇന്ത്യന്‍ സ്‌ക്കൂളുകളില്‍ നിന്നു അപേക്ഷ സ്വീകരിച്ചതിന് ശേഷമാണ് ജേതാവിനെ കണ്ടെത്തിയത്.

ബത്ഹ യാസ്മിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡുദാന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് ഉപഹാരം സമ്മാനിച്ചു. പ്രവാസ ലോകത്തും കേരളത്തിലും വിദ്യാഭ്യാസ നിലവാരം അഭൂതപൂര്‍വ്വമായ വളര്‍ച്ചക്കു കാരംം ആദ്യകാല പ്രവാസികള്‍ വിദ്യാഭ്യാസത്തിനു നല്‍കിയ പ്രാധാന്യമാണെന്ന് അദ്ദ്‌ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഹാഷിം അദ്ധ്യക്ഷത വഹിച്ചു.

ഡോ. സുരേഷ് മംഗലത്ത് ചെക്കും, ഡോ. ഹാഷിം. ടി .പി സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. മറുപടി പ്രസംഗത്തില്‍ സാമിയ സാജിത സഫീര്‍ ഇതിനായി പ്രാപ്തയാക്കിയ മാതാപിതാക്കളോടും അദ്ധ്യാപകരോടും നന്ദി പറഞ്ഞു. പ്രത്യേക ക്ഷണിതാവായ നൗഫല്‍ പാലക്കാടന്‍ ഐഎംഎ പ്രവാസലോകത്തിന് കേവിഡ് കാലത്ത് നല്‍കിയ സുസ്ത്യാര്‍ഹമായ സേവനങ്ങള്‍ അനുസ്മരിച്ചു. ചടങ്ങില്‍ ഡോ. തോമസ് കൂട്ടുങ്കല്‍ നന്ദി പറഞ്ഞു. ിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ജോസ് ആന്റോ അക്കര പരിപാടികള്‍ നിയന്ത്രിച്ചു. റിയാദിലെ പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top