റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കോട്ടയം കടപ്ലാമറ്റം ജോസ് മാത്യൂ(53)വിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. 20 വര്‍ഷം പ്രവാസിയായിരുന്ന ജോസ് മാത്യൂ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയതിന് ശേഷം ഏതാനും മാസം മുമ്പാണ് റിയാദിലെ എബിബി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അതിനിടെയാണ് മരണം.
ഭാര്യ മിനി സൗദിയില്‍ നഴ്‌സ് ആയിരുന്നു. രണ്ടു മക്കള്‍ വിദ്യാര്‍ഥികളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നിയമ നടപടി പൂര്‍ത്തിയാക്കുന്നതിനും റിയാദ് ഒ ഐ ഐ സി സി തൃശ്ശൂര്‍ ജില്ലാകമ്മറ്റി പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു. രക്ഷാധികാരി രാജു തൃശൂര്‍, ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
