റിയാദ്: എബിസി കാര്‍ഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഫ് സി സൂപ്പര്‍ കപ്പ് സീസണ്‍-2 നയന്‍സ് ഫുട്‌ബോള്‍ ടുര്‍ണമെന്റില്‍ പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിങ് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എഫ് സി വാഴക്കാടു ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും 4-3ന് പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ്് പ്രവാസി സോക്കര്‍ കിരീടം സ്വന്തമാക്കിയത്.
കളിയുടെ ഓരോ നിമിഷവും ആകാംഷ നിറഞ്ഞു നിന്ന റിയാദ് അല്‍ മുതവാ സ്‌റ്റേഡിയത്തില്‍ മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാടിന്റെ ജിഷ്ണു ലീഡ് ചെയ്തു.
എന്നാല്‍ ഇരുപത്തൊന്‍പതാം മിനിറ്റില്‍ ആരിഫിന്റെ മനോഹരമായ ഗോളിലൂടെ പ്രവാസി സോക്കര്‍ തിരിച്ചടിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടിലേക്ക് നീങ്ങിയത്.
സമ്മാനദാന പരിപാടികള്‍ ബഷീര്‍ ഈങ്ങാപ്പുഴ ഉദ്ഘാടനം ചെയ്തു. സൂപ്പര്‍ കപ്പ് ട്രോഫി എബിസി കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ സലിം പുതിയോട്ടിയില്‍ വിജയികള്‍ക്കു സമ്മാനിച്ചു. അറബ് ഡ്രീംസ് റിയാദ് മാനേജര്‍ സാദിഖ് ക്യാഷ് പൈസ് വിതരണം ചെയ്തു. കാന്‍ഡില്‍ നൈറ്റ് ട്രേഡിങ് മാനേജര്‍ ഷിയാസ് റണ്ണേഴ്‌സ് ട്രോഫിയും ഫ്രണ്ടി പേ സലിം, ഫ്രണ്ടി പാക്കേജ് ലുഖ്മാന്‍ ക്യാഷ് പ്രൈസും സമ്മാനിച്ചു. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളും ടൂര്ണമെന്റ് സമിതി അംഗങ്ങളും സ്‌പോണ്‍സേര്‍മാരും ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. ഇല്‍യാസ് തിരൂര്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.