ജ്വാല അവാര്‍ഡ് വിതരണവും ചിത്രരചന മത്സരവും മാര്‍ച്ച് 8ന്

റിയാദ്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി സംഘടിപ്പിക്കുന്ന ‘ജ്വാല 2024’ മാര്‍ച്ച് എട്ടിന് അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന സ്ത്രീകള്‍, പ്രവാസലോകത്തും വിവിധ മേഖലകളില്‍ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ എന്ന പോലെ ഇക്കൊല്ലവും അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകളെ കേളി കുടുംബവേദി ‘ജ്വാല അവാര്‍ഡ് 2024’ നല്‍കി ആദരിക്കുന്നു. ഒപ്പം വിവിധ കലാ പരിപാടികളും വനിതാ ദിനത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനവും, കുട്ടികള്‍ക്കായി മെഗാ ചിത്ര രചനാ മത്സരവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സുലൈ എക്‌സിറ്റ് 18ല്‍ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കുടുംബവേദി വൈസ് പ്രസിഡന്റ് സജീന വിഎസ് വിശദീകണം നല്‍കി.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു. ‘സ്ത്രീപക്ഷ നവകേരളം’ എന്ന കേരള സര്‍ക്കാരിന്റെ നിലപാടില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബവേദി മുന്‍കൈ എടുക്കണമെന്നും, ഉയര്‍ന്ന വിദ്യാഭ്യാസവും, വ്യതിരിക്തമായ കഴിവുകളും ഉള്ള സ്ത്രീകള്‍ വീട്ടകങ്ങളില്‍ ഒതുങ്ങിപ്പോകാതെ അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിനു പ്രയോജനകരമായ രീതിയില്‍ ഉപയോഗിക്കാന്‍ വനിതാ സംഘടനകളിലൂടെ അവരെ പ്രാപ്തരാക്കണമെന്നും കെപിഎം സാദിഖ് അഭിപ്രായപ്പെട്ടു. കേളി രക്ഷധികാരി സമിതി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, സെബിന്‍ ഇഖ്ബാല്‍, കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍, ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു.

സന്ധ്യരാജ് (ചെയര്‍പേഴ്‌സണ്‍), വിദ്യ ജി പി, രജീഷ നിസാം (വൈസ് ചെയര്‍പേഴ്‌സസണ്‍), സജീന വിഎസ് (കണ്‍വീനര്‍), അന്‍സിയ, ലാലി(ജോയിന്റ് കണ്‍വീനര്‍), ഗീത ജയരാജ് (സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍), അംഗങ്ങള്‍ സീന സെബിന്‍, ലക്ഷ്മി പ്രിയ, നീന (പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍), അംഗങ്ങള്‍ അമൃത, സോവിന എന്‍.കെ, ശരണ്യ ദീപാജയകുമാര്‍ (ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍) അംഗങ്ങള്‍ ജയകുമാര്‍, ഷെബി അബ്ദുല്‍ സലാം, ജയരാജ്, പബ്ലിസിറ്റി കണ്‍വീനര്‍ സിനുഷ (ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ ) അംഗങ്ങള്‍ ഇന്ദു മോഹന്‍ , ധനീഷ് ചന്ദ്രന്‍, സിജിന്‍ കൂവള്ളൂര്‍, ഷിനി നസീര്‍ (വോളന്റീര്‍ ക്യാപ്റ്റന്‍), വൈസ് ക്യാപ്റ്റന്‍മാര്‍ ശ്രീവിദ്യ, നീതു നിധില റിനീഷ് എന്നിങ്ങനെ 101 അംഗ സംഘാടക സമിതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. സെക്രട്ടറി സീബാ കൂവോട് സ്വാഗതവും കണ്‍വീനര്‍ സജീന വിഎസ് നന്ദിയും പറഞ്ഞു.

മെഗാ ചിത്രരചന കളറിംഗ് മത്സരങ്ങള്‍ 4 വയസ്സ് മുതല്‍ 6 വയസ്സ് വരെയും 7 വയസ്സ് മുതല്‍ 10 വയസ്സ് വരെയും 11 വയസ്സ് മുതല്‍ 15 വയസ്സ് വരെയുമുള്ള മൂന്ന് വിഭാഗങ്ങളിലായാണ് നടത്തുക. ഓരോ വിഭാഗത്തിലും ഒന്ന് മുതല്‍.മൂന്ന് വരെയുള്ള വിജയികള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങളാണ് സമ്മാനമായി നല്‍കുന്നത്. മത്സരിക്കുന്ന കുട്ടികള്‍ ചിത്രം വരക്കുന്നതിന് ആവശ്യമായ പേപ്പര്‍ ഒഴികെയുള്ള മറ്റു സാധനങ്ങള്‍ കൊണ്ടുവരമെന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/dzkvB8N67CvxwNH67 എന്ന ലിങ്കില്‍ മാര്‍ച്ച് ഏഴ് വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ വിജില ബിജുവിനെ 054 399 5340 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

Leave a Reply