ഐടി രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ ചര്‍ച്ച ചെയ്ത് ‘ടെക്‌സെലന്‍സ്’

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ മുപ്പതാം വാര്‍ഷികാഘോഷമായ ത്രൈവിംഗ് തെര്‍ട്ടി (Thriving Thitry) യുടെ ഭാഗമായി സൗദി ഈസ്റ്റ് നാഷനല്‍ കമ്മിറ്റി ‘ടെക്‌സെലന്‍സ്’ സംഘടിപ്പിച്ചു. വിവിധ സോണുകളില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ ഒത്തുകൂടിയ സംഗമത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് (എഐ), മെഷീന്‍ ലേണിംഗ് (എംഎല്‍), നാവിഗേറ്റിംഗ് ദി ക്ലൗഡ്, ചാറ്റ് ജിപിറ്റി, സബ് മറൈന്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു.

നാഷനല്‍ ഹൗസിങ് കമ്പനി സിസ്റ്റം ആര്‍ക്കിടെക്ട് അബ്ദുള്‍ ലത്തീഫ്, നാഷനല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് ക്ലൗഡ് എഞ്ചിനീയര്‍ അഹ്മദ് അജ് വാദ്, പ്രമുഖ ഐടി സ്‌പെഷ്യലിസ്റ്റ് ഡോ. നവാസ് അല്‍ ഹസനി എന്നിവര്‍ നേതൃത്വം നല്‍കി. എസ്ടിസി നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍ അബ്ദുള്‍ റഔഫ് മംഗലാപുരം, സലാം മൊബൈല്‍ ക്ലൗഡ് ആര്‍ക്കിടെക്റ്റ് ഹബീബുള്ള തേക്കര്‍ എന്നിവര്‍ ഐഡിയ ഷോക്കേസില്‍ സംസാരിച്ചു.

ഐടി മേഖലയിലെ നൂതന ട്രെന്ഡുകളെക്കുറിച്ചും അതിലെ ചതിക്കുഴികളെക്കുറിച്ചും സ്വയം അപ്‌ഡേറ്റ് ആകുന്നതിനൊപ്പം സമൂഹത്തെക്കൂടി ബോധവാന്മാരാക്കേണ്ടത്തിന്റെ ആവശ്യകത സംഗമം ഊന്നിപറഞ്ഞു. ഇത്തരം അറിവുകള്‍പങ്കുവെക്കുന്നതിനും തുടര്‍ പഠനത്തിനും 9 അംഗ ടെക് എക്‌സ് ടീം രൂപീകരിച്ചു. ആര്‍എസ്‌സി ഗ്ലോബല്‍ വിസ്ഡം സെക്രട്ടറി കബീര്‍ ചേളാരി ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ കലാലയം സെക്രട്ടറി സലീം പട്ടുവം, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഉമറലി കോട്ടക്കല്‍, നാഷനല്‍ ചെയര്‍മാന്‍ ഇബ്രാഹിം അംജദി, ജനറല്‍ സെക്രട്ടറി റഊഫ് പാലേരി, നാഷനല്‍ സെക്രട്ടറിമാരായ നൂറുദ്ധീന്‍ കുറ്റിയാടി, ഹാഫിസ് ഫാറൂഖ് സഖാഫി, നൗഷാദ് മാസ്റ്റര്‍, അമീന്‍ ഓച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply