നവയുഗം അല്‍ഹസ്സയില്‍ നോര്‍ക്ക, പ്രവാസി ക്ഷേമനിധി രജിസ്‌ടേഷന്‍ ക്യാമ്പ്

അല്‍ഹസ്സ: നവയുഗം സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ അല്‍ഹസ്സയിലെ ഷുക്കേക്ക്, സനയ്യ യൂണിറ്റുകളില്‍ പ്രവാസികള്‍ക്കായി നോര്‍ക്ക, പ്രവാസി ക്ഷേമനിധി രജിസ്‌ടേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ നിരവധി പ്രവാസികള്‍ക്ക് നോര്‍ക്ക ഐ.ഡി കാര്‍ഡ്, പ്രവാസി ഇന്‍ഷുറന്‍സ്, പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ എന്നിങ്ങനെ വിവിധ സേവനങ്ങളില്‍ അപേക്ഷിയ്ക്കാന്‍ അവസരം ലഭിച്ചു.

നവയുഗം ഷുക്കേക്ക് യൂണിറ്റില്‍ നടന്ന ക്യാമ്പിന് യൂണീറ്റ് സെക്രട്ടറി ബക്കര്‍, യൂണീറ്റ് പ്രസിഡന്റ് സുന്ദരേശന്‍, യൂണീറ്റ് ട്രഷറര്‍ ഷിബു താഹിര്‍, സുരേഷ് മടവൂര്‍, ഹനീഫാ , സുധീര്‍, പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നവയുഗം അല്‍ഹസ്സ മേഖല സെക്രട്ടറി ഉണ്ണിമാധവം പങ്കെടുത്തു.

നവയുഗം അല്‍ഹസ സനയ്യാ യൂണീറ്റില്‍ നോര്‍ക്ക, പ്രവാസി ക്ഷേമനിധി രജിസ്‌ടേഷന്‍ ക്യാമ്പ് അല്‍ഹസ്സ മേഖല രക്ഷാധികാരി സഖാവ് സുശീല്‍ കുമാറിന്റെയും, സനയ്യ യൂണീറ്റ് സെക്രട്ടറി സഖാവ് വേലൂരാജന്റെയും നേതൃത്വത്തില്‍ നടന്നു.

 

Leave a Reply