റിയാദ്: എബിസി കാര്‍ഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഫ്‌സി സൂപ്പര്‍ കപ്പ് സീസണ്‍-2 സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 1ന് റിയാദ് അല്‍ മുത്തവ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടക്കും. ആദ്യ സെമിയില്‍ ജോയിന്റ് ഗള്‍ഫ് ബിസിനെസ്സ് പ്രവാസി സോക്കര്‍ ഇതാര്‍ ഹോളിഡേയ്‌സ് റിയാദ് ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയെ നേരിടും. രണ്ടാം സെമിയില്‍ യു എഫ് സി ലാന്റേണ്‍ എഫ് സി ഫോര്‍വേഡ് ലോജിസ്റ്റിക് ബ്ലാസ്‌റ്റേഴ്‌സ് എഫ് സി വാഴക്കാടും മാറ്റുരക്കും. സെമിയില്‍ ജേതാക്കളാകുന്ന ടീമുകള്‍ ഫൈനല്‍ മത്സരത്തോടെ ഏറ്റുമുട്ടും.
ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ കളിയുടെ ആറാം മിനിറ്റില്‍ സഫ്‌വാന്റെ മനോഹരമായ ഗോളോടെ ജോയിന്റ് ഗള്‍ഫ് ബിസിനെസ്സ് പ്രവാസി സോക്കര്‍ തുടക്കം കുറിച്ചു. മുപ്പതാം മിനിറ്റില്‍ ഫോക്കസ് ലൈന്‍ ഷിപ്പിംഗ് ഫോക്കസ് ലൈന്‍ എഫ് സി യുടെ സുധീഷ് ഗോള്‍ മടക്കി സമനിലയിലെത്തിച്ചു. എന്നാല്‍ ഷൂട്ട് ഔട്ടിലൂടെ അഞ്ചേ നാലിന് പ്രവാസി സോക്കര്‍ വിജയിക്കുകയായിരുന്നു.
രണ്ടാം കളിയില്‍ ആരും ഗോള്‍ നേടാതെ സമനിലയിലെത്തിയെങ്കിലും ഷൂട്ട് ഔട്ടിലൂടെ ഫോര്‍വേഡ് ലോജിസ്റ്റിക് ബ്ലാസ്‌റ്റേഴ്‌സ് എഫ് സി വാഴക്കാട് 4-3ന് റിയല്‍ കേരള എഫ് സി യെ തോല്‍പ്പിച്ചു സെമിയിലേക്ക് കടന്നു. തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരത്തിനൊടുവില്‍ കാന്‍ഡില്‍ നൈറ്റ് ട്രേഡിങ്ങ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഫ് സി യെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. നാലേ മൂന്നിന് ഷൂട്ട് ഔട്ടിലൂടെ ഇതാര്‍ ഹോളിഡേയ്‌സ് റിയാദ് ബ്ലാസ്‌റ്റേഴ്‌സ് എഫ് സി സെമി ഉറപ്പിച്ചു. അവസാനം യു എഫ് സി ലാന്റേണ്‍ എഫ് സിയും ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറും തമ്മില്‍ നടന്ന മത്സരത്തില്‍ ഫിറാസ്, ഉനൈസ്, അജിനാസ് എന്നവരുടെ മൂന്ന് ഗോളുകള്‍ക്ക് എതിരില്ലാതെ ലാന്റേണ്‍ എഫ് സി വിജയിച്ചു. വെറ്ററന്‍സ് മത്സരത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഫ് സിയെ റിഫ സെക്രട്ടറിയേറ്റ് ടീമും നേരിടും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
