Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

സംരംഭകര്‍ക്ക് കരുത്തു പകര്‍ന്ന് ‘കീഡ്’ ഗ്രോത്ത് പ്ലസ്

എറണാകുളം: ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് കരുത്തു പകര്‍ന്ന പഠന, പരിശീലന പരിപാടി സമാപിച്ചു. ഗ്രോത്ത് പ്ലസ്-ഇംപ്രൂവ് യുവര്‍ ബിസിനസ് എന്ന പേരില്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുളള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റ് (കീഡ്)  (kerala institute for entrepreneurship development (kied) കളമശ്ലേരി കാമ്പസിലാണ് അഞ്ച് ദിവസം നീണ്ടു നിന്ന പരിപാടി ഒരുക്കിയത്.

സമാപന പരിപാടിയില്‍ കീഡ് സിഇഒയും എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ബെനഡിക്ട് വില്യം ജോണ്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ സഹായo തുടര്‍ന്നും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് മികച്ച വിപണി കണ്ടെത്താനും മൂലധന സഹായത്തിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വ്യവസായ വകുപ്പ്, കീഡ് എന്നിവയുടെ സഹായം തേടാമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ രാഹുല്‍ നേതൃത്വം നല്‍കി.

കളിയും ചിരിയും കഥകളും ഉപമകളും സമന്വയിപ്പിച്ച് എപി തോമസ് അവതരിപ്പിച്ച ബിസിനസ് മോട്ടിവേഷന്‍ ക്ലാസോടെയാണ് പരിശീലന പരിപാടി ആരംഭിച്ചത്. കോര്‍പറേറ്റ് ട്രൈനറും കുസാറ്റ് ബിസിസിനസ് സ്‌കൂള്‍ അധ്യാപികയുമായ രാഖീ വിജയ് ഉപഭോക്തൃ ബന്ധങ്ങള്‍, കമ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്നുളള ദിവസങ്ങളില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

പാന്‍ ആപ് സിടിഒ വിജയ് നായര്‍ (ക്വാളിറ്റി മാനേജ്‌മെന്റ), ഒര്‍മിയോന്‍ ടെക്‌നോളജീസ് സഹ സ്ഥാപകന്‍ അഭിലാഷ് ഇ (ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സാമൂഹക മാധ്യമങ്ങള്‍), ബിഐആര്‍എം ഡീന്‍ ഡോ. രാജ ഗോപാല്‍ (വര്‍ക്കിംഗ് കാപിറ്റല്‍, ക്രെഡിറ്റ് റിസ്‌ക് മാനേജ്‌മെന്റ്), അനൂപ് ജോണ്‍ (മാര്‍ക്കറ്റിംഗ് ആന്റ് സെയിത്സ് സ്ട്രാറ്റജീസ്), രേഖ എന്‍ മേനോന്‍ (ജിഎസ്ടി ആന്റ് ടാക്‌സേഷന്‍), അഡ്വ. മജ്ഞു (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി, ട്രേഡ്മാര്‍ക്),

മൈകെയര്‍ ഹെല്‍ത്ത് സ്ഥാപകന്‍ സെനു സാം (ബ്രാണ്ടിംഗ്, ബ്രാണ്ട്പ്രമോഷന്‍), ബോനിഫെസ് കൊന്നത്ത് (എക്‌സ്‌പോര്‍ട്ട് ആന്റ് ഇംപോര്‍ട്ട്), ജില്ലാ വ്യവസായ വകുപ്പ് ഓഫീസര്‍ (സര്‍ക്കാര്‍ സ്‌കീമുകളും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുളള ലൈസന്‍സുകളും) തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ചു.

ഫുഡ് പ്രൊസസിംഗ്, സോഫ്ട് ഡ്രിംഗ്‌സ്, ട്രൈയ്‌നിംഗ്, റെഡിമെയ്ഡ് ഡ്രസുകള്‍, ഫ്യൂണറല്‍ സര്‍വീസ്, ഡിജിറ്റല്‍ മീഡിയ, ഐടി സര്‍വീസ്, സെക്യൂരിറ്റി സിസ്റ്റംസ്, പേപ്പര്‍ ബാഗ്, സോളാര്‍ എനര്‍ജി തുടങ്ങി വൈവിധ്യമാര്‍ന്ന ചെറുകിട സംരംഭകരും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും പരിശീലനത്തില്‍ പങ്കെടുത്തു. ഇതിനു പുറമെ സൗദി അറേബ്യ, യുകെ എന്നിവിടങ്ങളില്‍ പ്രവാസികളായവരും പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ സംരംഭകരുടെ പങ്കാളിത്തവും ശ്രദ്ധേയമായി.

സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ പരിചയപ്പെടുത്താനും അവസരം ഒരുക്കിയിരുന്നു. പാസ്റ്റല്‍ കേക്‌സ് ആന്റ് ഹോം മെയ്ഡ് ചോക്‌ളേറ്റ്‌സ് ഉടമ ശ്രീജ കെഎസ് തയ്യാറാക്കിയ മില്‍ക്ക് കേക്, ബിറ്റ്‌സ സോഫ്ട് ഡ്രിംഗ്‌സ്, നോക്ക്യു ബേക്‌സ് ഉടമ മുഹമ്മദ് റഫീഖ് തയ്യാറാക്കിയ അറബിക് സ്വീറ്റ്‌സ് കുനാഫ, ദീപം ഫുഡ്‌സ് ഉത്പ്പന്നങ്ങള്‍ എന്നിവ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനിച്ചു.

സൗദിടൈംസ് ഓണ്‍ലൈന്‍ വാര്‍ത്തകളും വിശേഷങ്ങളും വാട്‌സ് ആപില്‍ ലഭിക്കാന്‍ ലിങ്ക് ക്ലിക് ചെയ്ത് ഗ്രൂപില്‍ അംഗമാവുക https://chat.whatsapp.com/EADj6KCAYyMKJ2ZEJDAKBF

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top