Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

കൊലപാതകം, തീവ്രവാദം: സൗദിയില്‍ ഒരാഴ്ചക്കിടെ 12 വധശിക്ഷ

റിയാദ്: അഞ്ചു യമന്‍ പൗരന്‍മാരുടെ വധശിക്ഷ സൗദിയില്‍ നടപ്പിലാക്കി. കവര്‍ച്ച, കൊലപാതകം തുടങ്ങി കുറ്റകൃത്യങ്ങള്‍ക്കാണ് അസീറില്‍ വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാട്ടുകാരനായ അഹമ്മദ് ഹുസൈന്‍ അല്‍അറാദിയെ കൊലപ്പെടുത്തുകയും കവര്‍ച്ച നടത്താന്‍ പ്രത്യേക ഗുണ്ടാ സംഘം രൂപീകരിച്ച ഹുസൈന്‍ സാലിം ഫിതൈനി, ഇബ്രാഹിം യഹ്‌യ അലി, അബ്ദുല്ല അലി ദര്‍വേശ്, അബ്ദുല്ല ഹസന്‍ മജാരി, ഹമൂദ് മസ്ഊദ് ശൗഇ എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അത്തരം സ്ഥാപനങ്ങള്‍ക്ക് ധനസഹായം ചെയ്തതിനും ഏഴ് പേരുടെ വധശിക്ഷ നടപ്പിലാക്കിയതായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കല്‍, രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും അപകടപ്പെടുത്തല്‍, രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്ന തീവ്രവാദ സമീപനം സ്വീകരിക്കല്‍, തീവ്രവാദ സംഘടനകളും സ്ഥാപനങ്ങളും രൂപവത്കരിക്കുകയും അവയ്ക്ക് ധനസഹായം നല്‍കുകയും ചെയ്യല്‍, സുരക്ഷ തകര്‍ക്കുക എന്നീ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കല്‍, ക്രിമിനല്‍ പ്രവൃത്തികളിലൂടെ സമൂഹത്തിന്റ സുസ്ഥിരതയും ദേശീയ ഐക്യവും അപകടത്തിലാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top