Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

മാര്‍ച്ച് 11ന് റമദാന്‍ ആരംഭം: ഇന്റര്‍നാഷനല്‍ അസ്‌ട്രോണമി സെന്റര്‍

റിയാദ്: ഇസ്‌ലാമിക രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം മാര്‍ച്ച് 11ന് ആരംഭിക്കുമെന്ന് ഇന്റര്‍നാഷനല്‍ അസ്‌ട്രോണമി സെന്ററിന്റെ പ്രവചനം. ഇസ്ലാമിക രാജ്യങ്ങളിലേറെയും ശഅ്ബാന്‍ മാസം ആരംഭിച്ചത് ഫെബ്രുവരി 11നാണ്. ഇതുപ്രകാരം മാര്‍ച്ച് 10ന് മാസപ്പിറവി നിരീക്ഷിക്കണം. അന്ന് സൂര്യന്‍ അസ്തമിച്ചതിന് ശേഷം സൗദി അറേബ്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ചന്ദ്രന്‍ അസ്തമിക്കുക. അതുകൊണ്ട് തന്നെ നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പ് വഴിയോ റമദാന്‍ മാസപ്പിറവി ദൃശ്യമാകില്ലെന്ന് ഇന്റര്‍നാഷനല്‍ അസ്‌ട്രോണമി സെന്റര്‍ അഭിപ്രായപ്പെട്ടു.

അതേസമയം ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വര്‍ഷത്തെ റമദാന്‍ വ്രതാരംഭം മാര്‍ച്ച് 11നാവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചിരുന്നു. മാര്‍ച്ച് 10 ഞായറാഴ്ചയാകും ശഅബാന്‍ മാസം പൂര്‍ത്തിയാവുക. മാര്‍ച്ച് 10 ഞായറാഴ്ച പുതിയ മാസപ്പിറയുടെ സൂചനയായി ന്യൂമൂണ്‍ പിറക്കും.

സൂര്യന്‍ അസ്തമിച്ചതിന് ശേഷം 11 മിനിറ്റു കഴിഞ്ഞായിരിക്കും ചന്ദ്രന്‍ അസ്തമിക്കുകയെന്നും അതിനാല്‍ അടുത്ത ദിവസം റമദാന്‍ ഒന്നായിരിക്കുമെന്നും ശൈഖ് അബ്ദുല്ല അല്‍ അന്‍സാരി കോംപ്ലക്‌സ് എക്‌സി. ഡയറക്ടര്‍ എന്‍ജിനീയര്‍ ഫൈസല്‍ മുഹമ്മദ് അല്‍ അന്‍സാരി അറിയിച്ചു. എന്നാല്‍ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ഇസ്!ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് റമദാന്‍ വ്രതാരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കലണ്ടര്‍ ഹൗസ് അറിയിപ്പില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top