Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

കര്‍ഷകര്‍ ശത്രുരാജ്യത്തെ പൗരന്‍മാരല്ല; സമരം രാഷ്ട്രീയ ഗതി മാറ്റിമറിക്കും

റിയാദ്: രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ സമരം കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചതാണെന്നും ഗത്യന്തരമില്ലാതെയാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയതെന്നും വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ അലി അക്ബര്‍. കര്‍ഷക പ്രക്ഷോഭം ഇന്ത്യയുടെ രാഷ്ട്രീയ ഗതിവികതി മാറ്റികുറിക്കും. രാജ്യത്തെ അടിസ്ഥാന വിഭാഗമാണ് കര്‍ഷകര്‍. അവരോട് ശത്രു രാജ്യത്തെ പൗരന്മാരെ പോലെയാണ് മോദിയും അമിത്ഷായും കൈകാര്യം ചെയ്യുന്നത്. രാജ്യ തലസ്ഥാനത്ത് യുദ്ധസന്നാഹമൊരുക്കി കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിച്ച് കര്‍ഷകരെ നേരിടുന്നതെന്നും അലി അക്ബര്‍ പറഞ്ഞു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ‘ഇന്‍സൈറ്റ് 2024’പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് വേങ്ങര, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റായി തെരഞ്ഞെടുത്ത ഷൗക്കത്ത് കടമ്പോട്ട് എന്നിവര്‍ക്ക് സ്വീകരണവും നല്‍കി. മണ്ഡലം കെഎംസിസി പ്രസിഡന്റ് നജ്മുദ്ധീന്‍ അരീക്കന്‍ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് വേങ്ങര, ഷൗക്കത്ത് കടമ്പോട്ട് എന്നിവര്‍ക്കുള്ള സ്‌നേഹാദരം പി.കെ അലി അക്ബര്‍ സമ്മാനിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, ജില്ല ട്രഷറര്‍ മുനീര്‍ വാഴക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ്ങ് സെക്രട്ടറി സത്താര്‍ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി സെന്‍ട്രല്‍കമ്മിറ്റി ഭാരവാഹികളായ റഫീഖ് മഞ്ചേരി, ഷമീര്‍ പറമ്പത്ത് ജില്ലാ ഭാരവാഹികളായ മൊയ്ദീന്‍ കുട്ടി കോട്ടക്കല്‍, ഇസ്മായില്‍ ഓവുങ്ങല്‍, അര്‍ഷദ് ബഹസ്സന്‍ തങ്ങള്‍, റഫീഖ് ചെറുമുക്ക്, സലാം പയ്യനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

മണ്ഡലം കമ്മിറ്റി കീഴില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘ദിശ 2024’ ക്യാമ്പയിന്‍ ലോഗോ പ്രകാശനവും നടന്നു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര നിയോജക മണ്ഡലം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ലോഗോ പ്രകാശനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി ‘പ്രവാസത്തിന്റെ കരുതലാവുക; സംഘശക്തിക്ക് കരുത്താവുക’ എന്ന ശീര്‍ഷകത്തില്‍ വേങ്ങര നിയോജക മണ്ഡലത്തിന്റെ പരിധിയിലെ ആറ് പഞ്ചായത്ത് കമ്മിറ്റികള്‍ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കും.

പ്രവര്‍ത്തകരില്‍ സമ്പാദ്യശീലമുയര്‍ത്താനും കമ്മിറ്റിക്ക് പ്രവര്‍ത്തന, ജീവ കാരുണ്ണ്യ ഫണ്ട് കണ്ടെത്താനും നടന്ന് കൊണ്ടിരിക്കുന്ന സ്‌നേഹ ശേഖരത്തിന്റെ സീസണ്‍ നാലിന് നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങല്‍ ലോഗോ പ്രകാശനം ചെയ്തു തുടക്കം കുറിച്ചു.

നിരാലംബരായ രോഗികള്‍ക്ക് എട്ട് വര്‍ഷം വേങ്ങര നിയോജക മണ്ഡലം കെഎംസിസി അലിവ് റിയാദ് ചാപ്റ്റര്‍ നടത്തി വരുന്ന അലിവ് ഹാഫ് റിയാല്‍ ക്ലബ്ബ് 2024 കളക്ഷനില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച ഒതുക്കുങ്ങല്‍, എ ആര്‍ നഗര്‍, വേങ്ങര പഞ്ചായത്തുകളെ ആദരിച്ചു. ഹാഫ് റിയാല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതിന് ഊരകം, കണ്ണമംഗലം, പറപ്പൂര്‍ കമ്മിറ്റികള്‍ക്ക് ഉപഹാരം കൈമാറി.

സൗദി നേഷണല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി ക്യാമ്പയ്‌നിലൂടെ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത ഒതുക്കുങ്ങല്‍, എ ആര്‍ നഗര്‍, വേങ്ങര പഞ്ചായത്തുകളെ ആദരിച്ചു. മികച്ച പിന്തുണ നല്‍കിയ ഊരകം, കണ്ണമംഗലം, പറപ്പൂര്‍ കമ്മിറ്റികള്‍ക്ക് സ്‌നേഹസമ്മാനവും കൈമാറി .

കെയ് വാന്‍ ബാന്‍ഡ് സംഘത്തിന്റെ നേതൃത്വത്തിലുള്ള കൈമുട്ടി പാട്ട് ചടങ്ങിന് മാറ്റ് കൂട്ടി. യാസിര്‍ അരീക്കന്‍ ഖിറാഅത് നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി നവാസ് കുറുങ്കാട്ടില്‍ സ്വാഗതവും ട്രഷറര്‍ സഫീര്‍ എം ഇ ആട്ടീരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അഷറഫ് കെകെ, നാസര്‍ പൈനാട്ടില്‍, മുഷ്താഖ് വേങ്ങര, സുല്‍ഫിക്കര്‍ അലി പി ഇ, നൗഷാദ് പിടി, നൗഫല്‍ ടി, ശബീറലി ജാസ്, സിദ്ദിഖ് പുതിയത്ത്പുറായ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top