Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

‘കല’ കുവൈത്ത് എംടി സാഹിത്യ പുരസ്‌കാരം ജോസഫ് അതിരുങ്കലിന്.

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല) എം.ടി സാഹിത്യ പുരസ്‌കാരം ജോസഫ് അതിരുങ്കലിന്. കുവൈത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ജിസിസിയിലെ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്‌കാരമാണിത്. ‘ഗ്രിഗര്‍ സാംസയുടെ കാമുകി’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. കുവൈത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഭാരവാഹികള്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.

അശോകന്‍ ചെരുവില്‍, അഷ്ടമൂര്‍ത്തി, വി.ഡി. പ്രേമപ്രസാദ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏപ്രില്‍ 24, 25 തീയതികളില്‍ കുവൈത്തില്‍ നടക്കുന്ന കലാ കുവൈത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അവാര്‍ഡ് സമ്മാനിക്കും.

എഴുത്തിനെ ഗൗരവപൂര്‍വ്വം സമീപിക്കുകയും രചന നിര്‍വ്വഹിക്കുകയും ചെയ്ത കൃതികളാണ് അവാര്‍ഡിനായി പരിഗണിച്ച കഥാ സമാഹാരങ്ങളിലേറെയുമെന്ന് ജൂറി അഭിപ്രായപ്പെട്ടു. കമ്പോളവത്ക്കരിക്കുന്ന ലോകത്ത് ലാഭം ആത്യന്തിക സത്യമായി മാറുമ്പോള്‍ പ്രണയവും മനുഷ്യന്‍ തന്നെയും ഇല്ലാതായി പോകുന്ന ദുരന്തത്തെയാണ് ഗ്രിഗര്‍ സാംസയുടെ കാമുകി ആവിഷ്‌കരിക്കുന്നത്.

ജോസഫ് അതിരുങ്കലിന്റെ അഞ്ചാമത്തെ കഥാ സമാഹരമാണിത്. മിയകുള്‍പ്പ (നോവല്‍), ജോസഫ് അതിരുങ്കലിന്റെ കഥകള്‍, പാപികളുടെ പട്ടണം, ഇണയന്ത്രം, പുലിയും പെണ്‍കുട്ടിയും, പ്രതീക്ഷയുടെ പെരുമഴയില്‍ (കഥാസമാഹാരങ്ങള്‍) എന്നിവയാണ് മറ്റ് കൃതികള്‍. പത്തനംതിട്ട ജില്ലയിലെ അതിരുങ്കലില്‍ ജനിച്ച ജോസഫ് എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. അദ്ദേഹത്തിന്റെ കഥകള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ടരപതിറ്റാണ്ടായി റിയാദില്‍ സപ്ലൈ ചെയിന്‍ മാനേജരായി ജോലി ചെയ്തു വരികയാണ് ജോസഫ് അതിരുങ്കല്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top