Sauditimesonline

nesto
പതിനെട്ടിന്റെ നിറവില്‍ ഹെപ്പര്‍ നെസ്‌റ്റോ; സമ്മാനപ്പെരുമഴയൊരുക്കി പ്രൊമോഷന്‍

പ്രധാനമന്ത്രി ജിദ്ദയില്‍; ഊഷ്മള വരവേല്പ്

റിയാദ്: ദ്വിദിന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജിദ്ദയില്‍ ഊഷ്മള സ്വീകരണം. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മക്ക ഡപ്യൂട്ടി ഗവര്‍ണറുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ വരവേറ്റു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമദ് ഖാന്‍സൂരി, മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വര്‍ണാഭമായ ആഘോഷ കലാ പരിപാടികളോടെ ഇന്ത്യന്‍ സമൂഹം നരേന്ദ്രമോദിയ്ക്കു ജിദ്ദ റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ സ്വീകരണം നല്‍കി. മോദി.. മോദി എന്ന് സംബോദന ചെയ്തു ദേശീയ പതാക വീശിയായിരുന്നു പ്രധാനമന്ത്രിയെ വരറ്റേത്. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായി ഇന്നു പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയും നടത്തും.

ഇന്ത്യ-സൗദി രണ്ടാമത് സ്ട്രാറ്റജിക് പാര്‍ട്‌നനഷിപ് കൗണ്‍സില്‍ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദിയും സംഘവും പങ്കെടുക്കും. ഊര്‍ജ്ജ, പ്രതിരോധ സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച, സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും നടക്കും.

മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണിത്. നരേന്ദ്ര മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി എന്നിവിടങ്ങുന്ന പതിനൊന്ന് അംഗ സംഘമാം് ജിദ്ദയിലെത്തിയത്. നേരത്തെ രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന വേളയില്‍ 2016ലും 2019ലും നരേന്ദ്ര മോദി റിയാദ് സന്ദര്‍ശിച്ചിരുന്നു.

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദ സന്ദര്‍ശിക്കുന്നത്. 1982ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഇതിനു മുമ്പ് ജിദ്ദ സന്ദര്‍ശിച്ചത്. 43 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നത്.

പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദര്‍ശന വേളയില്‍ ഊര്‍ജ്ജം, പ്രതിരോധം, വ്യാപാരം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ സൗദിയുമായി സുപ്രധാന കരാറുകള്‍ ഒപ്പുവെയ്ക്കും. ഇന്ത്യ മീഡിലീസ്റ്റ് യൂറോപ് വ്യവസായ ഇടനാഴി പുരോഗതിയും ചര്‍ച്ചയാകും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വിഷയമാണ് ഹജ്ജ്.

ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകരെത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലും ചര്‍ച്ച നടക്കും. സൗദിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിക്ഷേപ അവസരം വര്‍ധിപ്പിക്കാനും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്. 2023ല്‍ സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top