
റിയാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി യാത്ര വെട്ടിച്ചുരുക്കി ദല്‍ഹിയ്ക്കു മടങ്ങി. ദ്വിദിന സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി ജിദ്ദയിലെത്തിയത്. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തില്‍ നാളെ നിശ്ചയിച്ചിരുന്ന നാലു ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെച്ചാണ് പ്രധാന മന്ത്രി മടങ്ങിയത്.

പഹല്‍ഗാം ആക്രമണത്തില്‍ കിരീടാവകാശി അനുശോചനം അറിയിച്ചു. എന്തു സഹായത്തിനും സൗദി അറേബ്യ സന്നദ്ധമാണെന്നു കിരീടാവകാശി വ്യക്തമാക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇരുരാഷ്ട്രങ്ങളും തമ്മിലുളള ഉഭയകക്ഷി സൗഹൃദം കൂടുതല്‍ സുദൃഢമാക്കുന്നതിനു നിരവധി വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഊര്‍ജ്ജം, പ്രതിരോധം, വാണിജ്യം, നിക്ഷേപം, ടെക്‌നോളജി, കള്‍ച്ചര്‍ എന്നിവ ചര്‍ച്ച ചെയ്തതായി അംബാസഡര്‍ പറഞ്ഞു. ഇന്ത്യ മീഡിലീസ്റ്റ് യൂറോപ് വ്യവസായ ഇടനാഴി ഗുണകരമായ ഫലം ചെയ്യുമെന്നും നേതാക്കള്‍ വിലയിരുത്തി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.