Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് ‘കേളി ജ്വാല’ അവാര്‍ഡ്

റിയാദ്: കേളി കുടുംബവേദി ‘ജ്വാല-2025’ അവാര്‍ഡ് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന്. അധ്യാപിക, സൂപ്പര്‍വൈസര്‍, ഹെഡ്മിസ്ട്രസ്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍, സി.ബി.എസ്.ഇ സെന്‍ട്രല്‍ ബോര്‍ഡ് പരീക്ഷാ സൂപ്രണ്ട്, വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ 35 വര്‍ഷത്തെ സേവന മികവിനാണ് അംഗീകാരം. റിയാദില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ അമരത്തെത്തുന്ന ആദ്യ വനിതാ പ്രിന്‍സിപ്പല്‍ കൂടിയാണ് മീരാ റഹ്മാന്‍. ആലുവ സ്വദേശിനിയാണ്.

വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കേളി കുടുംബവേദി സംഘടിപ്പിക്കുന്ന ‘ജ്വാല 2025’ സാംസ്‌കാരിക സമ്മേളനം ഏപ്രില്‍ 25ന് ദല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. അന്ന് അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമേളനത്തില്‍ പറഞ്ഞു.

സര്‍വ്വ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന സ്ത്രീകള്‍, പ്രവാസലോകത്തും വിവിധ മേഖലകളില്‍ ശ്രദ്ധേയമായ ഇടം കണ്ടെത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ കല,സാഹിത്യ, കായിക വിഭാഗങ്ങളില്‍ കഴിവ് തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിച്ചത്.

ആഘോഷങ്ങളുടെ ഭാഗമായി കുടുംബവേദി വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍, റിയാദിലെ വിവിധ നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന കലാപരിപാടികള്‍, റിയാദിലെ ഗായകര്‍ നയിക്കുന്ന ഗാനമേള, ബീറ്റ്‌സ് ഓഫ് റിയാദ് അവതരിപ്പിക്കുന്ന വാദ്യമേളം എന്നിവ അവതരിപ്പിക്കപ്പെടും. ചലച്ചിത്ര ടെലിവിഷന്‍ താരവും പ്രൊഡ്യൂസറുമായ ദിവ്യദര്‍ശന്‍ മുഖ്യാതിഥിയായിരിക്കും. സാംസ്‌കാരിക സമ്മേളനം ദമാം നവോദയ കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര വനിതാ വേദി കണ്‍വീനറുമായ ഡോ. രശ്മി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന മൈലാഞ്ചിയിടല്‍ മത്സരവും അരങ്ങേറും.

പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതിക്ക് രൂപം നല്‍കി. വിഎസ് സജീന (ചെയര്‍പേഴ്‌സണ്‍), വിജില ബിജു (കണ്‍വീനര്‍), ഷഹീബ (സാമ്പത്തികം), ശ്രീഷ സുകേഷ് (മെഹന്തി മത്സരം) എന്നിങ്ങനെ 101 അംഗ സംഘാടക സമിതി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ സീബാ കൂവോട് (സെക്രട്ടറി), പ്രിയാ വിനോദ് – (പ്രസിഡന്റ്), ശ്രീഷാ സുകേഷ് (ട്രഷറര്‍), വിജുലാ ബിജു (കണ്‍വീനര്‍), സജീന വിഎസ് (ചെയര്‍ പേഴ്‌സണ്‍), ഗീത ജയരാജ് (പ്രോഗ്രാം കമ്മറ്റി), കെപിഎം സാദിഖ് (രക്ഷാധികാരി) എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top