Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

റിയാദ്: കരുക്കള്‍ നീക്കിയും ചെക്ക് പറഞ്ഞും കരുന്നുകളുടെ ചതുരംഗക്കളി ആവേശമായി. ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒരുക്കിയ പ്രഥമ ഇന്റര്‍ സ്‌കൂള്‍ ചെസ് മത്സരമാണ് കുരുന്നു പ്രതിഭകളുടെ ചെസ്സ് വൈഭവം മാറ്റുരച്ച സംഗമ വേദിയായത്. മത്സരം ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഹെഷാം അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ് വിജയികളെ പ്രഖ്യാപിച്ചു.

വൈജ്ഞാനിക മികവ്, വ്യക്തിഗത വളര്‍ച്ച, സാമൂഹിക ഇടപെടല്‍ തുടങ്ങിയവ ഉള്‍പ്പെടെ ജീവിതത്തിന്റെ വിവിധ വശങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ചെസ്സ് കളി സഹായിക്കും. മാത്രല്ല, ഓര്‍മ്മ, ഏകാഗ്രത, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്താനും ക്ഷമ, അച്ചടക്കം, സ്ഥിരോത്സാഹം എന്നിവ പ്രോത്സാഹിപ്പിക്കാനും ചെസ്സ് കളിയിലൂടെ നേടാന്‍ കഴിയും. അതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ക്ക് ഇത്തരം മത്സരത്തിന് അവസരം ഒരുക്കിയതെന്ന് പ്രിന്‍സിപ്പല്‍ സംഗീത അനൂപ് പറഞ്ഞു.

ആറാം തരത്തിലെ ചാന്ത്‌നിശ്രീ വി സ്‌കൂള്‍ തല ചെസ്സ് ചാമ്പ്യനായി. ഇസാന്‍ റിയാസ് രണ്ടാം സ്ഥാനവും റഷിദശ്രീ ഗോകുല്‍രാജ് മൂന്നാം സ്ഥാനവും നേടി. റോഷന്‍ പ്രിഞ്ചു ഫിലിപ്പ്, എസ്. ദര്‍ശ, മിഥുന്‍ കുമാര്‍, അര്‍ണവ് ഹരിലാല്‍, അന്‍വിത് ബല്ല, സിദ്ധാര്‍ത്ഥ് അരുണ്‍ നായര്‍ എന്നിവര്‍ക്കാണ് വെള്ളി മെഡല്‍.

മുഹമ്മദ് ആതിഫ്, മുഹമ്മദ് സാക്കിര്‍ വാണി, റയാന്‍ ജോസഫ് ജോണ്‍, ഐസാദ് അഹമ്മദ്, ദേവഷീഷ് കരണ്‍ എന്നിവര്‍ വെങ്കല മെഡലിന് അര്‍ഹരായി. ഗ്രാന്‍ഡ്മാസ്റ്റര്‍ ഹിഷാം,റിയാദ് ചെസ്സ് ക്ലബ്ബിലെ അബു ഹുസ്സന്‍ എന്നിവര്‍ വിജയികള്‍ക്കു അവാര്‍ഡുകള്‍ സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top