
റിയാദ്: ലഹരി മയക്കുന്ന മായാവലയത്തിലേയ്ക്കു കൗമാരം വഴുതിപ്പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതില്‍ കുടുംബങ്ങള്‍ക്കും പൊലീസിനും മാത്രമല്ല സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന് ഒ.ഐ.സി.സി റിയാദ് പ്രസിഡന്റ് സലീം കളക്കര. ലഹരിക്കെതിരെ ഒഐസിസി വനിതാവേദി മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘എ വേക്ക് അപ്പ് കോള്‍ ഫോര്‍ ടീന്‍സ് ആന്റ് പാരന്റ്‌സ്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജാന്‍സി പ്രഡിന്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചു. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍ ബാഹസ്സന്‍, സുരേഷ് ശങ്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാവേദി വൈസ് പ്രസിഡന്റ് സ്മിത മുഹിയിദ്ദീന്‍ സ്വാഗതവും ട്രഷറര്‍ സൈഫുന്നീസ സിദ്ദീഖ് നന്ദിയും പറഞ്ഞു.

ലഹരിവസ്തുക്കളുടെ ദുരുപയോഗം, സൈബര്‍ ഭീഷണികള്‍, സോഷ്യല്‍ മീഡിയ അഡിക്ഷന്‍ എന്നീ വിഷയങ്ങള്‍ ലൈഫ് കോച്ചും തെറാപ്പിസ്റ്റുമായ സുഷമ ഷാന്‍ അവതരിപ്പിച്ചു. ചോദ്യോത്തര സെഷനും നടന്നു. ചടങ്ങില്‍ പരിപാടിയുടെ മുഖ്യ പ്രായോജകരായ റോയല്‍ ഫ്യൂച്ചര്‍ പ്രതിനിധി ജംഷീദ്, സുഷമ ഷാന്‍, റിയാദ് കലാഭവന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പ്രശംസാ ഫലകവും ഉപഹാരങ്ങളും റിയാദ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ, സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, സലീം കളക്കര, മൃദുല വിനീഷ്, ബി.എന്‍.ബി പ്രതിനിധി ഫൈസല്‍ തമ്പോലക്കാടന്‍ എന്നിവര്‍ സമ്മാനിച്ചു.

ലഹരിക്കെതിരെ അന്‍സാര്‍ അബ്ദുല്‍ സലാം കവിത ആലപിച്ചു. പരിപാടികള്‍ക്ക് സിംന നൗഷാദ്, മോളിഷ സജേ, ദയ ആന്‍ പ്രഡിന്‍, സൈന നാസര്‍, സാലിഹ് മുഹിയിദ്ദീന്‍, ഷിബില്‍ സിദ്ദീഖ്, ജാന്‍സി പ്രഡിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.