
റിയാദ്: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനത്തോടനുബന്ധിച്ച് കേളി കലാസാംസ്‌കാരിക വേദി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. കേളി റൗദ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘വീട്ടിലേക്ക് ഒരു കത്ത്’ എന്ന പേരിലാണ് കത്തെഴുത്ത് മത്സരമാണ് നടന്നത്.
കേളി റൗദ ഏരിയ സാംസ്‌കാരിക വിഭാഗമാണ് മത്സരം സംഘടിപ്പിച്ചത്. പുതിയ സാങ്കേതിക വിദ്യകള്‍ വന്നതോടെ കത്തെഴുത്ത് ഇല്ലാതായി. മത്‌സരത്തില്‍ പങ്കെടുത്തവര്‍ പ്രവാസത്തിലെ കണ്ണീരും കിനാവും സന്തോഷവും ഇടകലര്‍ന്ന വരികളോടൊപ്പം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും ഓര്‍മപ്പെടുത്തി. പ്രവാസികളോടുള്ള സര്‍ക്കാരിന്റെ കരുതലും കത്തുകളില്‍ പ്രതിഫലിപ്പിച്ചു. കേന്ദ്രം ഭരിക്കുന്ന സംഘ പരിവാറിന്റെ വര്‍ഗ്ഗീയ കോര്‍പ്പറേറ്റ് പ്രീണന സമീപനങ്ങള്‍, ഇന്ത്യക്കാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന അപമാനഭാരം, കോണ്‍ഗ്രസ്സും ബി ജെ പിയും നടത്തുന്ന നട്ടാല്‍ മുളയ്ക്കാത്ത നുണപ്രചരണങ്ങള്‍ എന്നിവ മത്‌സരത്തില്‍ പങ്കെടുത്തവര്‍ വിഷയമാക്കി.

തെരഞ്ഞെടുത്ത കത്തുകള്‍ തപാല്‍ മാര്‍ഗ്ഗം കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ വീടുകളിലേക്കും സുഹൃത്തുക്കളിലേക്കും എത്തിക്കും. ഏപ്രില്‍ 6 നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ടഭ്യര്‍ത്ഥിച്ചുക്കൊണ്ടുള്ള കത്തെഴുത്ത് മത്സരം കേളി ഏരിയാ കമ്മിറ്റി സെക്രട്ടറി സുനില്‍ സുകുമാരന്‍ സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ സതീഷ്‌കുമാറിനും, ചെയര്‍മാന്‍ സുരേഷ് ലാലിനും ആദ്യത്തെ കത്ത് കൈമാറി ഉദ്ഘാടനം ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
