Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

മലര്‍വാടി ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍; അനുമോദനയോഗം 27ന്

റിയാദ്: മലര്‍വാടി കേരളയും ടീന്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവത്തിന്റെ രണ്ടാംഘട്ടത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവരെയും മെഗാഫിനാലെയിലേക്ക് യോഗ്യത നേടിയവരെയും അനുമോദിക്കുന്നു. മാര്‍ച്ച് 27ന് വൈകുന്നേരം 7ന്് അല്‍മാസ് റെസ്‌റ്റോറന്റിലാണ് പരിപാടി.

മെഗാഫിനാലെയിലേക്ക് അര്‍ഹത നേടിയ ഹാനിയ ഇര്‍ഷാദ്, ഉയര്‍ന്ന മാര്‍ക്ക് നേടിയ ഫാത്തിമാ ഇസ്മായില്‍, ഹാദി ഇഹ്‌സാന്‍, ഹുമൈദ് അഹ്മദ്(എല്‍.പി വിഭാഗം) നിസാ ടി.കെ, ഹാതിം അജ്മല്‍, നൈറാ ഷഹ്ദാന്‍, അമാന്‍ മുഹമ്മദ്(യു.പി വിഭാഗം) ഇഹ്‌സാന്‍ ബഷീര്‍, താഹിയ ഇര്‍ഷാദ്, ആതിഫ് എം.സി, ദേവന്‍ സന്തോഷ്(ഹൈസ്‌കൂള്‍) എന്നീ കുട്ടികളാണ് സമ്മാനത്തിന് അര്‍ഹരാായത്.

മലയാളം മിഷന്‍ നടത്തിയ സുഗതാജ്ഞലി കാവ്യാലാപന മത്സരത്തില്‍ വിജയം നേടിയ നൈറാ ഷഹ്ദാന്‍, മുഹമ്മദ് അമീന്‍, മെഹ്‌റീന്‍ മുനീര്‍ എന്നീ മലര്‍വാടി അംഗങ്ങളെയും ആദരിക്കും. ചടങ്ങില്‍ ഡോ. ജയചന്ദ്രന്‍, ഇബ്രാഹിം സുബ്ഹാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇരുപത് പേര്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയായിരിക്കും നടക്കുകയെന്നു മലര്‍വാടി റിയാദ് പ്രൊവിന്‍സ് നേതൃത്വം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top