Sauditimesonline

SaudiTimes

സൗദി ലുലു ഹൈപ്പറില്‍ ഡീല്‍ ഡെസ്റ്റിനേഷന്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍ സൗദിയിലെ സ്‌റ്റോറുകളില്‍ ഡീല്‍ ഡെസ്റ്റിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു. ഏറ്റവും വിലക്കിഴിവില്‍ ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനും തിരിച്ചറിയാനും സവിശേഷമായ രീതിയാണ് ലുലു ശാഖകളില്‍ ഒരുക്കിയിട്ടുളളത്. ഇതിന്റെ ഭാഗമായി ഓഫറുകള്‍ പച്ച നിറത്തില്‍ അടയാളപ്പെടുത്തുകയും വില പ്രദര്‍ശിപ്പിക്കുകയും ചെയ്യും. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും കാമ്പയിന്റെ ഭാഗമായി ആകര്‍ഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുണനിലവാരം ഉറപ്പുവരുത്തിയ ഉത്പ്പന്നങ്ങളാണ് ലുലു സ്‌റ്റോറുകളുടെ പ്രത്യേകത. മാത്രമല്ല ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ അന്തരീക്ഷമാണ് ഒരുക്കിയിട്ടുളളതെന്നും ലുലു സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top