
റിയാദ്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ആത്മ വിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ സൗജന്യ ബോധവത്കരണം. മാര്‍ച്ച് 27 ശനി ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് സൂം പ്ലാറ്റ് ഫോമിലാണ് പരിപാടി. മീഡിയ വിങ്‌സ് ആണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ അധ്യായനം പൂര്‍ത്തിയാക്കി പൊതു പരീക്ഷയെ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ ആശങ്ക അകറ്റാനാണ് വെബിനാര്‍. പരിപാടിയില്‍ ലൈഫ് സ്‌കില്‍സ് കോച്ച് നിസ്സാം എ പി (ജനറല്‍ സെക്രട്ടറി, സിജി ഇന്ത്യ) കുട്ടികളുമായി സംവദിക്കും. വിശദ വിവരങ്ങളും രജിസ്‌ട്രേഷനും https://mediawings.in/fearless-exam/ എന്ന ലിങ്കില്‍ ലഭ്യമാണ്. സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
