
റിയാദ്: ഇന്ത്യയിലെ തൊഴിലാളിവര്‍ഗ സമര ചരിത്രത്തില്‍ ആവേശകരമായ അധ്യായങ്ങള്‍ എഴുതി ചേര്‍ത്ത പോരാളികളാണ് ഇഎംഎസും എകെജിയുമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡോ:വി.ശിവദാസന്‍. മാനവ മോചനവഴിയിലെ മഹനീയ മാതൃകയാണ് ഇവരുടെ ജീവിതമെന്നും അദ്ദേഹംപറഞ്ഞു. റിയാദ് കേളി കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച ഇഎംഎസ്, എകെജി അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.

കാവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ അനുസ്മരണം ഓണ്‍ലൈനിലാണ് സംഘടിപ്പിച്ചത്. കേളി മുഖ്യ രക്ഷാധികാരി സമിതി കണ്‍വീനര്‍ കെ.പി.എം.സാദിഖ് അധ്യക്ഷത വഹിച്ചു. ഇ.എം.എസും, എകെജിയും ആ കാലഘട്ടങ്ങളില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്ന, രാഷ്ട്രീയം അത്രമേല്‍ കലുഷിതവും സങ്കീര്‍ണ്ണവുമായ ഒരു ദശാസന്ധിയെയാണ് നാം ഇന്ന് നേരിടുന്നത്. സംസ്ഥാനം ഒരു തെരഞ്ഞെടുപ്പിനെ വീണ്ടും അഭിമുഖീകരിക്കുമ്പോള്‍ വര്‍ഗ്ഗീയ ഫാസിസത്തെ തടഞ്ഞു നിര്‍ത്തുന്നതിനും ഇടതുപക്ഷ സര്‍ക്കാര്‍ തുടങ്ങി വെച്ച വികസന പദ്ധതികള്‍ തുടരുന്നതിനും ഒരു ഇടതുപക്ഷ തുടര്‍ഭരണം ഉണ്ടാവേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അനുസ്മരണ പ്രമേയം അവതരിപ്പിച്ച മുഖ്യ രക്ഷാധികാരി സമിതി അംഗം ദയാനന്ദന്‍ ഹരിപ്പാട്പറഞ്ഞു.
മുഖ്യ രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ യോഗത്തില്‍ സംസാരിച്ചു. കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, രക്ഷാധികാരി സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ അനുസ്മരണ യോഗത്തില്‍ സംബന്ധിച്ചിരുന്നു. ആക്ടിംഗ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
