
റിയാദ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഡോ. ശശി തരൂരിന്റെ നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണി പ്രഖ്യാപിച്ച പ്രകടന പത്രിക സ്ത്രീപക്ഷ പ്രകടന പത്രികയാണെന്നു റിയാദ് മലപ്പുറം ജില്ല കെഎംസിസി വനിത കമ്മിറ്റി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍. യു.ഡി.എഫിന്റെ വിജയം ഉറപ്പ് വരുത്തുവാന്‍ സ്ത്രീ സമൂഹം തയ്യാറാവണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വനിതാ കെഎംസിസി പ്രസിഡന്റ് സല്‍വ സുല്‍ഫി അധ്യക്ഷത വഹിച്ചു. ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട ഉത്ഘാടനം ചെയ്തു.


ദാരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ നല്‍കുന്ന ന്യായ് പദ്ധതി, ഇതില്‍ ഉള്‍പ്പെടാത്ത തൊഴില്‍ രഹിതരായ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ, സര്‍ക്കാര്‍ ജോലിക്ക് വേണ്ടി പരീക്ഷ എഴുതുന്ന അമ്മമാര്‍ക്ക് രണ്ട് വര്‍ഷത്തെ ഇളവ്, എം.ഫില്‍. പി.എച്ച്.ഡി പഠനം പൂര്‍ത്തിയാക്കിയ തൊഴില്‍ രഹിതരായ വിദ്യാര്‍ഥിനികള്‍ക്ക് മൂന്ന് വര്‍ഷം ഏഴായിരം മുതല്‍ പതിനായിരം രൂപവരെ സഹായം, വനിത സംരംഭകര്‍ക്ക് അതിവേഗ ക്ലിയറന്‍സോടെ വായ്പ, കുട്ടികള്‍ക്കെതിരായ പീഡന കേസുകള്‍ സമയബന്ധിതമായി നടപ്പിലാക്കുവാന്‍ ഫാസ്റ്റ് ട്രാക് കോടതികള്‍ തുടങ്ങി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ ഗുണകരമാകുന്ന പ്രകടന പത്രികയാണ് യു.ഡി.എഫ് മുന്നോട്ട് വെക്കുന്നത്. ഇത് സ്ത്രീ സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും കണ്‍വന്‍ഷനില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ല കെഎംസിസി സെക്രട്ടറി ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, വനിത വിംഗ് ഭാരവാഹികളായ ശരീഫ നജ്മുദീന്‍, സുമയ്യ ഖാലിദ്, സുലൈഖ ഷൌക്കത്ത്, ഹഫീല നജു, ഹബീബ സഫീര്‍, നുസൈബ ഷറഫു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഫാരിസ സ്വാഗതവും ജനറല്‍ സെക്രട്ടറി ഡോ. നെജ്‌ല ഹബീബ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
