
റിയാദ്: ദളിത്, ആദിവാസി പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെതിരെ സംഘപരിവാരത്തിന്റെ നിസ്സംഗത തന്നെയാണ് കേരളത്തിലെ ഇരുമുന്നണികളുടെയും നിലപാടെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്. പ്രവാസി സാംസ്‌കാരിക വേദി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വംശീയതക്കെതിരെ സാമൂഹിക നീതിയുടെ രാഷ്ട്രീയം ഉയര്‍ത്തുകയും വര്‍ഗ്ഗീയ, കോര്‍പ്പറേറ്റ് ചങ്ങാത്തതിനെതിരെ നിലപാട് പ്രഖ്യാപിക്കുകയും ചെയ്ത ന്യൂജന്‍ രാഷ്ട്രീയ സംഘമാണ് വെല്‍ഫയര്‍ പാര്‍ട്ടി. പ്രവാസി സമൂഹത്തിന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടിയെ പിന്തുണക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രവാസി സാംസ്‌കാരിക വേദി വൈസ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട് ആദ്ധ്യക്ഷത വഹിച്ചു. പൊളിറ്റിക്കല്‍ വിഭാഗം കണ്‍വീനര്‍ അജ്മല്‍ ഹുസൈന്‍ കൊണ്ടോട്ടി തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഓണ്‍ലൈനില്‍ നടന്ന പരിപാടിക്ക് ബാരിഷ് ചെമ്പകശ്ശേരി നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി വി.എ സമീഉള്ള സ്വാഗതവും അംജദ് അലി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
