
റിയാദ്: ആഗോള പ്രവാസി കൂട്ടായ്മ സൊസൈറ്റി ഫോര്‍ പ്രവാസി എയ്ഡ് ആന്റ് റീ ഹാബിലിറ്റേഷന്‍ ഓഫ് കേരളൈറ്റ്‌സ് (സ്പാര്‍ക്)ന്റെ ഉദ്ഘാടനം മാര്‍ച്ച് 26ന് വൈകുന്നേരം 4.30ന് നടക്കും. പ്രവാസി ക്ഷേമം, പുനരധിവാസം എന്നിവയാണ് സ്പാര്‍ക്കിന്റെ് ലക്ഷ്യമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫാദര്‍ ഡേവിസ് ചിറമേല്‍, സഫാരി ടി വി മേധായി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, ഡോ സി വി ആനന്ദ് ബോസ് ഐഎഎസ്, ഷിഹാബ് കൊട്ടുകാട് എന്നിവര്‍ പങ്കെടുക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് വീട്ടമ്മക്ക് ചികിത്സാ സഹായം, സൊസൈറ്റിയുടെ വെബ്‌സൈറ്റ് പ്രകാശനം, പ്രവാസി പുനരധിവാസ ബിസിനസ് സംരഭത്തിന്റെ ലോഗോ പ്രകാശനം, പ്രാഥമിക അംഗത്വ വിതരണം, ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിക്ക് സൊസൈറ്റിയില്‍ നിയമനം, സ്പാര്‍ക് വാര്‍ത്താ പത്രികയുടെ പ്രകാശനം എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍മാന്‍, സേവ്യര്‍ കടന്നുക്കരി, സെക്രട്ടറി ഷെറിന്‍ ജോസഫ്, വൈസ് ചെയര്‍മാന്‍ മുജീബ് റഹമാന്‍, ഡിനു ഡാനിയല്‍, മുഹമ്മദ് അഷറഫ്, ഗ്ലീറ്റസ് മാത്യു എന്നിവര്‍ പങ്കെടത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
