റിയാദ്: സൗദി അറേബ്യയില്‍ ഓട്ടോമൊബൈല്‍ റിപ്പയറിംഗ് രംഗത്തെ വനിതാ സാനിധ്യം ശ്രദ്ധേയമാകുന്നു. തബൂക്കിലെ വര്‍ക്ക്‌ഷോപ്പിലാണ് സ്വദേശി യുവതി റീം അല്‍ ഹസന്‍ ഓട്ടോ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നത്.

ആഡംഭര കാറുകളുടെ സങ്കീര്‍ണമായ ഇലക്ട്രിക്കല്‍ ജോലികളില്‍ വൈദഗ്ദ്യം നേടിയ റീം അല്‍ ഹസന്‍ തബൂക് പ്രവിശ്യയിലെ ആദ്യ വനിതാ ഓട്ടോ ഇലക്ട്രിക്കല്‍ ടെക്‌നിഷ്യനാണ്. വര്‍ക് ഷോപ് ഉടമ ഖാലിദ് അല്‍ യാമിയില്‍ നിന്നാണ് വൈദഗ്ദ്യം നേടിയത്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഓടോമാറ്റിക് വാഹനങ്ങളുടെ തകരാറുകള്‍ കണ്ടെത്തിയാണ് റിപ്പയറിംഗ് ജോലി ചെയ്യുന്നത്.

തുടക്കത്തില്‍ വെല്ലുവിളി നിറഞ്ഞ ജോലി ആയിരുന്നെങ്കിലും വൈദഗ്ദ്യം നേടിയെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് റിപ്പയറിംഗ് മേഖലയില്‍ തുടരാന്‍ പ്രേരിപ്പിച്ചത്. ദിവസവും 10 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. തികഞ്ഞ സംതൃപ്തിയോടെയാണ് ജോലി ചെയ്യുന്നതെന്നും റീം പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പാണ് സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അനുമതി നല്‍കിയത്. ഇതോടെ വാഹന വിപണിയിലെ വിവിധ മേഖലകളില്‍ വനിതകള്‍ ജോലിയില്‍ പ്രവേശിച്ചു. വനിതാ ഉപഭോക്താക്കള്‍ തന്നെ തേടിയെത്തുന്നുണ്ടെന്നും റീം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
