Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

യാരാ സ്‌കൂളില്‍ കോഡിംഗ് ആന്റ് റോബോട്ടിക്‌സ് പഠനം; അഡ്മിഷന്‍ ആരംഭിച്ചു

റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കോഡിംഗ് ആന്റ് റോബോട്ടിക്‌സ് പഠനം ആരംഭിക്കുന്നു. ആധുനിക വിവര സാങ്കേതിക വിദ്യയും പഠന രീതിശാസ്ത്രവും സമൂല മായമാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ സസാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യവികസനം ലക്ഷ്യമാക്കിയാണ് പഠന പദ്ധതി തയ്യാറാക്കിയിട്ടുളളത്. പാഠ്യ പദ്ധതി അടിസ്ഥാനമാക്കി ലെവല്‍ ഒന്ന്, രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അടിസ്ഥാന പാഠഭാഗങ്ങളാണ് ലെവല്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇതു വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കു ലെവല്‍ രണ്ടില്‍ പ്രവേശനം നല്‍കും. പ്രവേശനത്തിന് 0543972558 നമ്പരില്‍ ബന്ധപ്പെടണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

വിദഗ്ദ്ധരായ ആധ്യാപകര്‍ ഓണ്‍ലൈനില്‍ ക്ലാസ് നയിക്കും. അത്യാധുനിക പാഠ്യപദ്ധതി, ശേഷി വികസം ലക്ഷ്യമാക്കിയുളള പ്രവൃത്തി പരിചയ മോഡ്യൂളുകളും കോഴ്‌സിന്റെ സവിശേഷതയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡെവലപിംഗ് കമ്പനി തിങ്ക്‌കോഡേഴ്‌സുമായി സഹകരിച്ചാണ് ക്ലാസുകള്‍.

മനുഷ്യബുദ്ധിക്ക് സമാന്തരമായി യന്ത്രബുദ്ധിയെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ആധുനിക വിദ്യാഭ്യാസ രംഗത്ത് ഒഴിവാക്കാനാവാത്ത പഠന സാമഗ്രി കൂടിയാണിത്. സിബിഎസ്ഇയും ഐജിസിഎസ്ഇയും ഉള്‍പ്പെടെയുള്ള പാഠ്യപദ്ധതികളുടെ പഠനം രസകരവും ഫലപ്രദവുമാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായിക്കും. പൂര്‍ണമായും വിദ്യാര്‍ത്ഥി സൗഹൃദ പഠനമാണ് ഒരുക്കിയിട്ടുളളതെന്നും യാരാ സ്‌കൂള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top