Sauditimesonline

MODI
പ്രധാനമന്ത്രി മോദി 22ന് ജിദ്ദയില്‍

പ്രവാസികളോട് ക്രൂരത; ദുര്‍ഭരണത്തിനെതിരെ വിധിയെഴുതുക: റിയാദ് യു ഡി എഫ്

റിയാദ്: പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാനുള്ള സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താന്‍ പ്രവാസികളും കുടുംബങ്ങളും ജാഗ്രത പാലിക്കണമെന്ന് റിയാദ് യു ഡി എഫ് കണ്‍വെന്‍ഷന്‍. പ്രവാസികളെ അപമാനിക്കുകയും കോവിഡ് വാഹകരായി അവഹേളിക്കുകയും ചെയ്ത പിണറായി ഭരണകൂടം കോവിഡ് കാലത്ത് നാട്ടിലെത്താന്‍ കാലുപിടിച്ച് കരഞ്ഞവരോട് കാട്ടിയ ക്രൂരത പ്രവാസി സമൂഹം മറന്നിട്ടില്ല. ഒട്ടേറെ പ്രവാസി കുടുംബങ്ങളെ അനാഥരാക്കി. പ്രായം കൂടിയവരും ക്രോണിക് അസുഖങ്ങള്‍ ബാധിച്ചവരുമായ നിരവധി പേരുടെ ജീവന്‍ വിദേശ നാടുകളില്‍ പൊലിയാന്‍ സര്‍ക്കാരിന്റെ ശാഠ്യം ഇടയാക്കി. ഏകാധിപത്യവും ധാര്‍്ഷ്ട്യവുമായിരുന്നു മഹാമാരിയുടെ കാലത്ത സര്‍ക്കാരിനെ നയിച്ചത്.

പെയ്ഡ് എക്‌സിറ്റ് പോളുകള്‍ വഴിയും ഭരണ കാലാവധിയുടെ അവസാന നാളുകളില്‍ നല്‍കിയ കിറ്റുകളുടെയും പിന്‍ബലത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ സാധിക്കുമെന്ന മിഥ്യാധാരണയിലാണ് ഇടതുപക്ഷം. പ്രവാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പാഴ്‌വാഗ്ദാനങ്ങളല്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്തില്ല. ലോക കേരള സഭ വഴി പ്രവാസികളുടെ പണം പിടുങ്ങാനുള്ള കുറുക്ക് വഴിയാണ് തേടിയത്.

യു ഡി എഫിന്റെ പ്രകടനപത്രിക കേരളത്തിന്റെ വികസനത്തിനും പ്രവാസികളുടെ പുനരധിവാസത്തിനും പ്രാധാന്യം നല്‍കുന്നു. പാവപ്പെട്ടവര്‍ക്കും വിശ്വാസികള്‍ക്കും ഉറച്ച പിന്തുണ നല്‍കുന്നുമുണ്ട്. അതുകൊണ്ട് തന്നെ യു ഡി എഫിനെ അധികാരത്തിലേറ്റാന്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ പ്രവാസികള്‍ മുന്‍പന്തിയില്‍ ഉണ്ടാകണമെന്നും കണ്‍വെഷനില്‍ സംസാരിച്ചവര്‍ പറഞ്ഞു..

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് നടന്ന നടന്ന കണ്‍വെന്‍ഷനില്‍ റിയാദ് യുഡിഎഫ് ചെയര്‍മാന്‍ കുഞ്ഞി കുമ്പള അദ്ധ്യക്ഷതവഹിച്ചു. കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, കെ എം സി സി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം എസ് വി അര്‍ശുല്‍ അഹമ്മദ്, സലീം കളക്കര, തോമസ്, ഷഫീഖ് കൂടാളി, കബീര്‍ വൈലത്തൂര്‍, നവാസ് വെള്ളിമാട്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുള്ള വല്ലാഞ്ചിറ ആമുഖ ഭാഷണം നടത്തി. യുഡിഎഫ് ജനറല്‍ കണ്‍വീനര്‍ സിപി മുസ്തഫ സ്വാഗതവും, കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. കെ എം സി സി, ഒ ഐ സി സി കമ്മിറ്റികളുടെ വിവിധ നാഷണല്‍, സെന്‍ട്രല്‍, ജില്ലാ, മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top