
റിയാദ്: അറബ് രാജ്യങ്ങളില്‍ സന്തോഷം നിറഞ്ഞ സാമൂഹിക സാഹചര്യം നിലവിലുളള രാജ്യങ്ങളില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം. ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് സൗദിക്ക് അംഗീകാരം. ഐക്യരാഷ്ട്ര സഭയുടെ സസ്റ്റയ്‌നബിള്‍ ഡവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക്ക് അന്താരാഷ്ട്ര ഹാപ്പിനസ് ദിവസിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സൗദി അറേബ്യക്ക് അറബ് ലോകത്ത് ഒന്നാം സ്ഥാനം നല്‍കിയ്. 149 ലോക രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ 21ാം സ്ഥാനവും നേടി. നാലാം തവണയും ഫിന്‍ലാന്റ് അന്താരാഷ്ട്ര തലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

യുഎഇ രണ്ടാം സ്ഥാനത്തും ആഗോളതലത്തില്‍ 27 ആം സ്ഥാനവും നേടി. ബഹ്‌റൈന്‍ അറബ് ലോകത്ത് മൂന്നാം സ്ഥാനവും അന്താരാഷ്ട്ര തലത്തി 35 ആം സ്ഥാനവുമാണ്. ഏറ്റവും സന്തോഷകരമായ ആദ്യ 10 രാജ്യങ്ങളില്‍ ഒമ്പതും യൂറോപ്പില്‍ നിന്നുള്ളവയാണ്. ന്യൂസിലാന്റ് ആണ് യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇടം നേടിയത്.
കൊവിഡ് മഹാമാരിയെ നേരിട്ടതിലും സാമൂഹിക, സാംസ്‌കാരിക രംഗത്തെ മികവുമാണ് സൗദി അറേബ്യയെ നേട്ടത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
