
റിയാദ്: ഫസ്തീന്‍ സമാധാന കരാര്‍ നിലവില്‍ വരാതെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സൗദി അറേബ്യ. നിലവിലെ സാഹചര്യം നയതന്ത്രബന്ധത്തിന് അനുയോജ്യമല്ലെന്നും വിദേശ കാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈല്‍ വ്യക്തമാക്കി.

ദ്വിരാഷ്ട്രങ്ങളുടെ പ്രഖ്യാപനവും ഫലസ്തീന്‍ ഇസ്രായേല്‍ സമാധാന ഉടമ്പടിയുമാണ് അറബ് സമാധാന പദ്ധതിയിലെ മുഖ്യ ഘടകം. ഇതു പൂര്‍ണമായും പ്രാബല്യത്തില്‍ വരണമെന്നാണ് സൗദി അറേബ്യയുടെ നിലപാട്. രാജ്യം ഫലസ്തീന്‍ ജനതക്കൊപ്പമാണ്. സമാധാന കരാര്‍ നടപ്പിലാക്കാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സാധ്യമല്ല. അതേസമയം, ഇസ്രായേലുമായി സമാധാന ചര്‍ച്ചകള്‍ തുടരുന്നതിന് സൗദി അറേബ്യക്ക് വിയോജിപ്പില്ല. ഇസ്രായേലിനെ പൂര്‍ണ്ണമായി നിരാകരിക്കുന്ന നിലപാടും രാജ്യത്തിനില്ല. ഇക്കാര്യങ്ങള്‍ രാജ്യം നേരത്തെ വ്യക്തമാക്കിയതാണ്. സൗദി മുന്‍ ഭരണാധികാരി ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ എട്ടിന പദ്ധതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജി സി സി അംഗരാജ്യങ്ങളായ ബഹ്‌റൈനും യുഎഇയും ഇസ്രായേലുമായി നയത്രന്തബന്ധം സ്ഥാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
