
റിയാദ്: സൗദി അറേബ്യയില്‍ നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങുകളുടെ വിക്ഷേപണം മാറ്റിവെച്ചു. കസാക്കിസ്ഥാനിലെ ബൈക്കനൂരില്‍ നിന്ന് വിക്ഷേപിക്കാന്‍ തീരുമാനിച്ച ഉപഗ്രഹങ്ങുകളുടെ വിക്ഷേപണമാണ് മാറ്റിവെച്ചത്.

മാര്‍ച് 20ന് വിക്ഷേപണം നിശ്ചയിച്ച ശഹീന്‍ സാറ്റ്, ക്യൂബ് സാറ്റ് എന്നീ ഉപഗ്രഹങ്ങളുടെ വിക്ഷേപണമാണ് മുടങ്ങിയത്. അമേരിക്കയിലെ ലിനാ സ്‌പേസുമായി സഹകരിച്ച് കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയാണ് ശഹീന്‍ സാറ്റ് നിര്‍മിച്ചത്. ഫോട്ടോഗ്രഫിക്കും നാവിക ഗതാഗതം നിരീക്ഷിക്കുന്നതിനുമാണ് ശഹീന്‍ സാറ്റ് ഉപയോഗിക്കുക. 75 കിലോ ഗ്രാം ഭാരമുളള ശഹീന്‍ സാറ്റ് സയന്‍സ് ആന്റ് ടെക്‌നോളജി സിറ്റിയില്‍ നിര്‍മ്മിക്കുന്ന 17മത്തെ ഉപഗ്രഹമാണ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയാണ് ക്യൂബ് സാറ്റ് വികസിപ്പിച്ചത്.
റഷ്യയുടെ സോയുസ് റോക്കറ്റില്‍ സൗദിയുടെ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുളള 38 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായിരുന്നു പദ്ധതി. വോള്‍ട്ടേജില്‍ വെതിയാനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് ബഹിരാകാശ ഏജന്‍സി മേധാവി ദിമിത്രി റോഗോസിന്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.