Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

ലക്ഷം പൊതിച്ചോര്‍ വിതരണം ചെയ്യാനൊരുങ്ങി കേളി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി കേരളത്തില്‍ ഒരു ലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ നിര്‍വ്വഹിക്കും. കേളി രക്ഷാധികാരി മുന്‍ സെക്രട്ടറി കെ.ആര്‍ ഉണ്ണി കൃഷ്ണന്‍, സമിതി അംഗമായിരുന്ന സതീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. സംസ്ഥാനത്തെ മറ്റു കേന്ദ്രങ്ങളില്‍ നാട്ടിലുളള കേളി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

 വേള്‍ഡ് കപ്പ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇമേജില്‍ ക്ലാക് ചെയ്യുക 👇

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ പൊതിച്ചോര്‍ വിതരണം തുടങ്ങും. കേരളത്തിലെ 14 ജില്ലകളിലെയും സാധ്യമായ ഇടങ്ങളില്‍ ഭക്ഷണം എത്തിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍, അഗതി മന്ദിരങ്ങള്‍, നിര്‍ധനരായ രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്ക് വിശപ്പടക്കാന്‍ സഹായിക്കുകയാണ് കേളിയുടെ ലക്ഷ്യം. കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്‍പ് ഒരു ലക്ഷം പൊതിച്ചോറുകള്‍ വിതരണം പൂര്‍ത്തിയാക്കും.

കേളിയുടെ 12 ഏരിയ കമ്മറ്റികളുടെയും 72 യൂണിറ്റ് കമ്മറ്റികളുടെയും നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിയാദിലെ പൊതു സമൂഹത്തില്‍ നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കേളി ഭാരവഹികള്‍ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി മലാസ്, സുലൈ, ബദിയ എന്നീ ഏരിയ കമ്മറ്റികളുടെയും മജ്മ യൂണിറ്റിന്റെയും നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികളും , അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റിന്റെ നേതൃത്വത്തില്‍ വിന്റര്‍ഫെസ്റ്റും നടത്തി. കേളി മലാസ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള 9 യൂണിറ്റുകള്‍ ചേര്‍ന്ന് 25,000 പൊതിച്ചോറുകള്‍ വാഗ്ദാനം ചെയ്തു.

വാര്‍ത്താ സമ്മേളനത്തില്‍ കേളി കലാ സാംസ്‌കാരിക വേദി മുഖ്യ രക്ഷാധികാരി കെപിഎം സാദിഖ്, കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ആക്ടിങ് സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ ജോസഫ് ഷാജി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top