റിയാദ്: ഇന്ത്യന്‍ വാരാഘോഷം ഉത്സവമാക്കി റിയാദ് സീസണ്‍. ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകവും കലാ വിരുന്നും ഒരുക്കിയാണ് റിയാദ് സുവൈദി പാര്‍ക്കില്‍ വാരാഘോഷം അരങ്ങേറുന്നത്.
ഇന്ത്യക്കാര്‍ക്കു പുറമ വിവിധ രാജ്യങ്ങളില്‍ നിന്നുളള പ്രവാസി സമൂഹവും സൗദി പൗരന്‍മാരും ഇന്ത്യന്‍ വാരാഘോഷം ആസ്വദിക്കാന്‍ സുവൈദി പാര്‍ക്കില്‍ എത്തുന്നുണ്ട്. ഇന്ത്യയുടെ തനത് കലാരൂപങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, നൃത്ത നൃത്യങ്ങള്‍, മലയാളി കലാകാരന്‍മാരുടെ നേതൃത്വത്തിഫ ചെണ്ട മേളം എന്നിവ അരങ്ങേറി.
ഇന്ത്യന്‍ ദമ്പതികള്‍ പരമ്പരാഗത വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് നടത്തിയ റാംപ് വാല്‍ക്കും ശ്രദ്ധ നേടി. ഗസല്‍ ഗായകന്‍ മുഹമ്മദ് വക്കീല്‍ നേതൃത്വം നല്‍കിയ സംഗീത വിരുന്നും അരങ്ങേറി. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.
നേരത്തെ ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, ഫിലിപ്പൈന്‍സ് രാജ്യങ്ങളുടെ വാരാഘോഷങ്ങളും സുവൈദി പാര്‍ക്കില്‍ ഒരുക്കിയിരുന്നു. വിവിധ രാജ്യങ്ങളുടെ കലാ-സാംസ്‌കാരിക പൈതൃകം അടുത്തറിയാനാണ് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി നേതൃത്വം നല്‍കുന്ന റിയാദ് സീസണില്‍ വിവിദ രാജ്യങ്ങള്‍ക്കും അവസരം നല്‍കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.