
റിയാദ്: വിദേശ തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ച തുകയില്‍ കുറവു വന്നതായി സൗദി കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റമിറ്റന്‍സില്‍ 5.5 ശതമാനം കുറവു രേഷപ്പെടുത്തിയതായും കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ വര്‍ഷം ഒക്‌ടോബറില്‍ സൗദിയിലെ വിദേശ തൊഴിലാളികള്‍ 1124 കോടി റിയാലാണ് മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. ഏട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണിതെന്ന് കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനു മുമ്പ് റെമിറ്റന്‍സില്‍ കുറവു വന്നത്. 2022 ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെ 12,266 കോടി റിയാലാണ് വിദേശികളുടെ റെമിറ്റന്‍സ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളില്‍ 12980 കോടി റിയാല്‍ റെമിറ്റന്‍സ് നടത്തിയിരുന്നു. 714 കോടി റിയാലാണ് ഈ വര്‍ഷം ആദ്യ 10 മാസങ്ങളില്‍ കുറവു വന്നത്.
അതേസമയം, സൗദി അറേബ്യ നടപ്പ് ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ അധിക വരുമാനം നേടിയതായി നേരത്തെ ധന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഒന്‍പത് മാസത്തിനിടെ 14,950 കോടി റിയാലാണ് മിച്ചം കൈവരിച്ചത്.
സ്വദേശിവത്ക്കരണം, വിദേശികളുടെ ബെനാമി സംരംഭങ്ങള്‍ക്കെതിരെയുളള നടപടി എന്നിവയെല്ലാം വിദേശികളുടെ റെമിറ്റന്‍സിനെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
