റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ സൗജന്യ മാര്‍ഗ നിര്‍ദേശം നല്‍കുന്ന കൂട്ടായ്മയാണ് സിജി.
നവാസ് അബ്ദുല്‍ റഷീദ് (ചെയര്‍മാന്‍), അബ്ദുല്‍ നിസാര്‍, മുഹമ്മദ് മുസ്തഫാ പി (വൈ. ചെയര്‍മാന്‍മാന്‍), ബുഷ്‌റ റിജോ, (വൈ. ചെയര്‍പേഴ്‌സണ്‍-വിമന്‍സ് കളക്റ്റീവ്), കരീം കണ്ണപുരം (ചീഫ് കോര്‍ഡിനേറ്റര്‍), സലിം ബാബു (ട്രഷറര്‍), മുനീബ് ബി.എച് (കരിയര്‍ കോര്‍ഡിനേറ്റര്‍), റഷീദ് അലി (പബ്ലിക് റിലേഷന്‍), ഫഹീം ഇസ്‌സുദ്ദീന്‍ (ഓര്‍ഗനൈസേഷന്‍ കണ്‍വീനര്‍), സാബിറ ലബീബ് (ഹ്യൂമന്‍ റിസോഴ്‌സ് കോര്‍ഡിനേറ്റര്‍),
ഡോ. ലമ്യ ഫഹീം (വിമന്‍സ് കളക്ടീവ് കോഡിനേറ്റര്‍), സുഹാസ് ചെപ്പളി (സി.എല്‍.പി കോര്‍ഡിനേറ്റര്‍), ഷുക്കൂര്‍ പൂക്കയില്‍ (ആക്ടിവിറ്റി കോഡിനേറ്റര്‍), സാജിദ് പരിയാരത്ത് (സോഷ്യല്‍ ആക്ഷന്‍ ഫോര്‍ ഗ്രാസ്‌റൂട്ട് എംപവര്‍മെന്റ്-SAGE കോഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.