Sauditimesonline

OICC RIYADH
ഭരണമാറ്റത്തിന്റെ ആവേശം റിയാദിലും; ഒഐസിസി വിജയാഘോഷം

തിരുവനന്തപുരം-ലണ്ടന്‍ സൈക്കിള്‍ സഞ്ചാരിക്ക് റിയാദില്‍ സ്വീകരണം

റിയാദ്: സൈക്കിളില്‍ രാജ്യാന്തര പര്യടനം നടത്തുന്ന മലയാളി യുവാവിന് സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് സ്വീകരണം ഒരുക്കി. തിരുവനന്തപുരത്തു നിന്ന് സഞ്ചാരം ആരംഭിച്ച കോഴിക്കോട് സ്വദേശി ഫായിസ് അഫറഫ് അലിക്ക് ആണ് റിയാദില്‍ മദീന ഹൈപ്പറുമായി സഹകരിച്ച് സ്വീകരണം നല്‍കിയത്. ലോക സമാധാനം, ആരോഗ്യ സംരക്ഷണം, കാര്‍ബണ്‍ രഹിത സുസ്ഥിര നഗര വികസനം, മയക്കു മരുന്നിനെതിരെ ബോധവല്‍ക്കരണം തുടങ്ങിയവയാണ് സൈക്കിള്‍ സവാരിയുടെ ലക്ഷ്യം.

മത്സരത്തില്‍ പങ്കെടുക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക
https://sauditimesonline.com/qsm_quiz/fifaquiz/

450 ദിവസം നീണ്ടു നില്‍ക്കുന്ന സൈക്കിള്‍ യാത്ര 2024 മാര്‍ച്ചില്‍ ലണ്ടനില്‍ സമാപിക്കും. സ്‌കൂളുകള്‍, കോളെജുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലൊം ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയാണ് ഫായിസിന്റെ യാത്ര. നേരത്തെ സൗദി വിപ്രോയില്‍ ഉദ്യോഗസ്ഥനായിരുന്നു.

റിയാദിലെത്തിയ ഫായിസിന് സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ശിഹാബ് കൊടിയത്തൂര്‍ ഉത്ഘാടനം ചെയ്തു. നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. അലി ആലുവ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ശിഹാബ് കൊട്ടുകാട്, ടി. വി. എസ് സലാം (റൈസ് ബാങ്ക്), ബഷീര്‍ കരോളം, ഹാരിസ് ചോല, ഷംനാസ് അയൂബ് (ഡബ്ല്യൂ. എം. എഫ്), ശുകൂര്‍, ഷബീര്‍ (അല്‍ മദീന), ശുകൂര്‍ (ക്ലിക്കോണ്‍ മാനേജര്‍), നസീം (ക്യാപിറ്റല്‍ സിറ്റി), ഷുക്കൂര്‍ ആലുവ (ഒ ഐ സി സി), ജാനിസ് എന്നിവര്‍ പ്രസംഗിച്ചു. ഫാറൂഖ് കൂവല്‍, അന്‍സാര്‍ കൊടുവള്ളി, അന്‍വര്‍ യൂനൂസ്, നാസര്‍ ആലുവ,ഷാനവാസ്, ഷഹനാസ്, അലി, ബാബു കണ്ണോത്, ഷമീര്‍ കൊടുവള്ളി, ഷിജു ബഷീര്‍, റജീസ്, ജോസ് ആന്റണി, ജില്‍ ജില്‍ മാളവന, ജോര്‍ജ് തൃശ്ശൂര്‍, ഉണ്ണി, ഫൈസല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതുത്വം നല്‍കി. സനു മാവേലിക്കര ഉപഹാരം സമ്മാനിച്ചു. ഷമീര്‍ കല്ലിങ്കല്‍ സ്വാഗതവും സജീര്‍ സമദ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top