റിയാദ്: ഫിഫ വേള്‍ഡ് കപ്പ് ചരിത്രവും വര്‍ത്തമാനവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍-റിഫ, നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയുമായി സഹകരിച്ച് സൗദിടൈംസ് ഓണ്‍ലൈനാണ് മത്സരം ഒരുക്കിയിട്ടുളളത്. 24 മണിക്കൂറിനിടെ ആയിരത്തിലധികം പേര്‍ മത്സരത്തില്‍ പങ്കെടുത്തു.
റിയാദ് അസീസിയ നെസ്‌റ്റോ ഹൈപ്പറില്‍ നടന്ന പരിപാടിയില്‍ റിഫ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര, നെസ്‌റ്റോ റീജിയനല്‍ മാനേജര്‍ അബ്ദുല്‍ നാസര്‍ എന്നിവര്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ മത്സരം ഉദ്ഘാടനം ചെയ്തു.
മത്സരത്തില്‍ പങ്കെടുക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക
https://sauditimesonline.com/qsm_quiz/fifaquiz/
നാല് ഘട്ടങ്ങളിലായി മത്സരങ്ങള്‍ നടക്കും. അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍ തയ്യാറാക്കി സൗദിടൈംസ് പ്രസിദ്ധീകരിച്ച ‘കപ്പ് വന്ന വഴി’ ലേഖന പരമ്പര അടിസ്ഥാനമാക്കിയാണ് ക്വിസ് മത്സരത്തിലെ ചോദ്യങ്ങള്‍. ഓരോ ഘട്ടത്തിലും 10 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ഓരോ ഘട്ടത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് നെസ്‌റ്റോ ഹൈപ്പര്‍ ഉപഹാരം സമ്മാനിക്കും. നാല് ഘട്ടങ്ങളിലും ഏറ്റവും കൂടുതല്‍ പൊയിന്റ് നേടുന്ന ഒരാള്‍ക്ക് അല്‍ സീ ടെക് ട്രാവല്‍ ആന്റ് ടൂറിസം പ്രത്യേക ഉപഹാരം നല്‍കും.
ഉദ്ഘാടന പരിപാടിയില്‍ റിഫ സെക്രട്ടറി സൈഫു കരുളായി, സൗദിടൈംസ് പ്രതിനിധികളായ നാദിര്‍ഷ റഹ്മാന്‍, മുജീബ് ചങ്ങരംകുളം, ഷഫീഖ് കിനാലൂര്‍, എംടി അര്‍ഷദ്, ഷിഹാബുദ്ദീന്‍ കുഞ്ചീസ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.