
നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷയും മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും ശിക്ഷ ലഭിച്ചു. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഖഷോഗിയെ കൊല്ലാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
റോയല്‍ കോര്‍ട് ഉപദേഷ്ടാവ് സൗദ് അല്‍ ഖഹ്താനി, മുന്‍ ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവി അഹമ്മദ് അല്‍ അസിരി എന്നിവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കുറ്റവിമുക്തരാക്കി.
ജമാല്‍ ഖശോഗി കൊല്ലപ്പെട്ട സംഭവത്തില്‍ 11 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പബഌക് പ്രോസിക്യൂഷന്റെ ആവശ്യം. 2018 നവംബറിലാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ഒക്‌ടോബര്‍ 2ന് ആണ് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. സംഭവത്തില്‍ 21 പേരെ അറസ്റ്റ് ചെയ്തിരുന്നു. ജമാല്‍ ഖശോഗി കൊല്ലപ്പെട്ട സംഭവം തുര്‍ക്കി സൗദി സംയുക്ത ടാസ്‌ക് ഫോഴ്‌സും അന്വേഷിച്ചിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ക്കു പുറമെ പബഌക് പ്രേസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






