
റിയാദ്: പ്രവാസത്തില്‍ പ്രയാസനുഭവിക്കുന്ന പ്രവാസികള്‍ക്ക് സ്‌നേഹസ്പര്‍ശം പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്ത് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി. സാമ്പത്തിക, തൊഴില്‍ നിയമ പ്രശ്‌നങ്ങള്‍ നേരിടുന്ന റിയാദിലെ മലയാളി പ്രവാസികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. കെഎംസിസി ഓഫീസില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷകീല്‍ തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു.

ജില്ലാ കെഎംസിസിയുടെ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നല്‍കുന്ന ഒരു ലക്ഷം രൂപപയുടെ ചികിത്സ സഹായം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ട വിവിധ നിയോജകമണ്ഡലം കമ്മിറ്റികള്‍ക്ക് കൈമാറി. ഷൗക്കത്ത് കടമ്പോട്ട്, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, സിറാജ് മേടപ്പില്‍ ,അഷ്‌റഫ് കല്‍പകഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികളായ മൊയ്ദീന്‍ കുട്ടി പൊന്മള, മജീദ് മണ്ണാര്‍മല, സഫീര്‍ഖാന്‍ കരുവാരക്കുണ്ട്, യൂനസ് നാണത്, ഇസ്മായില്‍ ഓവുങ്ങല്‍, സലാം പയ്യനാട്, ഷബീറലി പള്ളിക്കല്‍, നിയോജകമണ്ഡലം, പഞ്ചായത്ത്മുന്‍സിപ്പല്‍ ഭാരവാഹികള്‍ സംബന്ധിച്ചു. കരീം അപ്പത്തില്‍ ഖിറഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍ സ്വാഗതവും ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






