Sauditimesonline

6 CITY FLOWER MEHANDI
ജുബൈലിന്റെ കൈകളിൽ വിരിഞ്ഞ മൈലാഞ്ചിപ്പൂക്കൾ; ഈദ് സുഗന്ധം പരത്തി സിറ്റി ഫ്ലവറിൽ ‘മെഹന്തി ഫെസ്റ്റ്'

കേരളപ്പിറവി ദിനാഘോഷവും ഭാഷാ പ്രതിജ്ഞയും

റിയാദ്: കേരളം രൂപികൃതമായതിന്റെ അറുപത്തിയെട്ടാം വാര്‍ഷിക ദിനം കേക്ക് മുറിച്ച് ആഘോഷിച്ചു കൊടുങ്ങല്ലൂറ്റ കൂട്ടായ്മ. ഐക്യകേരളം രൂപംകൊണ്ടതു ഭാഷയുടെ അടിസ്ഥാനത്തിലാണ്. മലയാളം മറന്നുപോകുന്ന മലയാളിയെ മാതൃഭാഷയുടെ കരുത്തും ഓജസും ബോധ്യപ്പെടുത്താനുള്ള ദിനം കൂടിയാണ് കേരള പിറവി ദിനാഘോഷം. ഇതിന്റെ ഭാഗമായി ഭാഷാപ്രതിജ്ഞയും നടന്നു. മലയാള ഭാഷയെ ചേര്‍ത്ത് നിര്‍ത്തി വരും തലമുറയ്ക്ക് ഭാഷയുടെ ശക്തിപകരാന്‍ കേരളപ്പിറവി ദിനം പ്രചോദനമാകുമെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു.

റിയാദ് ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ ഭാഷാപ്രതിജ്ഞ ചൊല്ലി കൊടുത്തു. യഹിയ കൊടുങ്ങല്ലൂര്‍, സൈഫ് റഹ്മാന്‍, വി എസ് അബ്ദുല്‍ സലാം ഷാനവാസ്, മുസ്തഫ, ആഷിക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഫ്‌സല്‍, ജലാല്‍ മതിലകം, തല്‍ഹത്ത്, സഗീര്‍ എറിയാട്, ഷുക്കൂര്‍, അമീര്‍, പ്രശാന്ത് എന്നിവര്‍ നേതൃത്വം കൊടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top