Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

‘നവകേരളം കേരള ചരിത്രം’ ഓണ്‍ലൈന്‍ ക്വിസ് മത്സരം

റിയാദ് : കേളി കലാ സാംസ്‌കാരിക വേദി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റിയും സൈബര്‍ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ‘നവകേരളം കേരള ചരിത്രം’ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കേരള ചരിത്രം സംബന്ധിച്ച് നവംബര്‍ 2 ശനി വൈകീട്ട് സൗദി സമയം 5ന് നടക്കും. ലോകത്തെവിടെ നിന്നും പ്രായ, ലിംഗ വ്യത്യാസമില്ലാതെ മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിന് മുമ്പ് ലിങ്ക് വഴി മത്സരത്തില്‍ പങ്കാളികളാകാം. താല്‍പര്യമുളളവര്‍ മൊബൈല്‍ നമ്പരും പേരും ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു.

കേരളത്തിന്റെ ചരിത്രം വിശകലനം ചെയ്യുന്ന 30 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഓരോ ചോദ്യത്തിനും 25 സെക്കന്റിനുള്ളില്‍ ഉത്തരങ്ങള്‍ നല്‍കണം. ഒന്നില്‍ കൂടുതല്‍ പേര്‍ ഒന്നാം സ്ഥാനം നേടിയാല്‍ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും. മത്സരം തുടങ്ങുന്നതിന്ന് മുമ്പ് നിയമാവലി പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കേളി സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷാജി റസാഖുമായി 053 530 6310 ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top