
റിയാദ്: കൊടുങ്ങല്ലൂര്‍ എക്‌സ്പ്പാര്‍ട്ടേഴ്‌സ് അസോസിയേഷന്‍ (കെഇഎ) മുസ്‌രിസ് സ്റ്റര്‍ നൈറ്റ്-2022 സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29ന് അല്‍ ഖൈര്‍ റോഡിലെ അല്‍ ഒവൈദ ഫാമില്‍ ആണ് പരിപാടി. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം കെഇഎ ഭാരവാഹികള്‍ നിര്‍വഹിച്ചു.

പ്രസിഡന്റ് ബാബു കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ സലാം പരിപാടികള്‍ വിശദികരിച്ചു. പിന്നണി ഗായിക രഞ്ജിനി ജോസ്, സിനിമാ താരവും നര്‍ത്തകിയുമായ കൃഷ്ണപ്രഭ, നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി, ശ്യംലാല്‍ കോഴിക്കോട്, മനോജ് എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കലാ പരിപാടികള്‍ അരങ്ങേറും.

പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഷുക്കൂര്‍ നെസ്‌റ്റോ, മെഹബൂബ് ഇടവിലങ്ങ്, ഷാജി വെമ്പല്ലൂര്‍, സൈഫ് അഴിക്കോട്, ബാബുനിസാര്‍, അയൂബ്, മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി യഹ്‌യ കൊടുങ്ങല്ലൂര്‍ സ്വാഗതവും ഷാനവാസ് എറിയാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






