Sauditimesonline

NAVAYUGAM
മകനില്ലാത്ത ഓണക്കാലത്ത് അമ്മയ്ക്കരികിലേക്ക്; സ്‌നേഹപ്പുടവയുമായി നവയുഗം

പ്രവാസി സാമൂഹിക കൂട്ടായ്മ ചികിത്സാ സഹായം

ഹരിപ്പാട്: റിയാദിലെ ജീവകാരുണ്യ സംഘടന പ്രവാസി സാമൂഹിക കൂട്ടായ്മ തൃക്കുന്നപ്പുഴ സ്വദേശി പ്രഭുലാല്‍ പ്രസന്നന് ചികിത്സാ സഹായം കൈമാറി. ഒരു ലക്ഷം രൂപയുടെ ചെക്ക് തൃക്കുന്നപ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ എം. നാസറല്‍ നിന്നു പ്രഭുലാലിന്റെ സഹോദരി ഏറ്റുവാങ്ങി.

ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാടിന്റെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ ട്രഷറര്‍ ഹാസിഫ് കളത്തില്‍, പിആര്‍ഒ നബീല്‍ കല്ലമ്പലം, എക്‌സിക്യൂട്ടീവ് അംഗം ഷമീര്‍ തൃക്കുന്നപ്പുഴ, കൂട്ടായ്മ പ്രവര്‍ത്തകരായ സുഹൈല്‍, സാഹില്‍, യഹ്‌യ, സിയാദ് പാനൂര്‍, പ്രസന്നന്റെ സഹോദരന്‍ ശശി, അന്‍സാദ് ഗഫൂര്‍, ബഷീര്‍ കളത്തില്‍, സെക്കീര്‍ കോഴിക്കോട് എന്നിവര്‍ പങ്കെടുത്തു.

ചികിത്സാ സഹായം സ്വരൂപിച്ച കൂട്ടായ്മയെ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. പ്രസിഡണ്ട് അഫ്‌സല്‍ മുല്ലപ്പള്ളി, സെക്രട്ടറി സുബൈര്‍ കുപ്പം, ജോയിന്‍ സെക്രട്ടറി നിഷാന്ത് കോട്ടക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹായം സ്വരൂപിച്ചത്. ട്രഷറര്‍ ഹാസിഫ് കളത്തില്‍, നബീല്‍ കല്ലമ്പലം, തൃക്കുന്നപ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ നാസര്‍ എം, പ്രവാസി സാമൂഹിക കൂട്ടായ്മ കേരള ഘടകം അംഗങ്ങളായ സുഹൈല്‍,സാഹില്‍ സിയാദ് പാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top