
റിയാദ്: റിയാദ്-മക്ക ഹൈവേ തബ്‌റാക്കില്‍ പ്രഥമ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു. മലയാളി മാനേജ്‌മെന്റിന് കീഴിലുളള ലക്‌സ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 3 വ്യാഴം വൈകുന്നേരം 5.00ന് നടക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തബ്‌റാക്കില്‍ അര നൂറ്റാണ്ടിലേറെയായി ബിന്‍ ജമ്മാസ്, അല്‍ വഫാ എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ലക്‌സ എന്ന ബ്രാണ്ടില്‍ നവീകരിച്ചത്. 12,000 സ്‌ക്വയര്‍ ഫീറ്റിലധികം വിസ്തൃതിയില്‍ ഒറ്റ നിലയിലാണ് വിശാലമായ ഹൈപ്പര്‍ ഒരുക്കിയിരിക്കുന്നത്. അതിവേഗം വികസിക്കുന്ന തബ്‌റാക്ക് വില്ലേജിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ പുതിയ ഹൈപ്പറിന് കഴിയുമെന്ന് എംഡിയും സിഇഒയുമായ അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

വൈവിധ്യമാര്‍ന്ന ശ്രേണിയില്‍ മുഴുവന്‍ ഉത്പ്പന്നങ്ങളും ലക്‌സ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, ആധുനിക സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക മികച്ച സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. തബ്‌റാക്കിലേയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ റിയാദ് നഗരത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ ഫിഷറീസ്, ബുച്ചറി, റോസ്റ്ററി, ഡെലി, ഹോം അപ്ലയന്‍സസ്, ടോയസ്, ഇലക്ട്രോണിക്‌സ്, സ്വീറ്റ്‌സ്, ഫാഷന്‍, റെഡിമെയ്ക്ക്‌സ്, ഫുട്ട്‌വെയര്‍, സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയാണ് ലക്‌സയുടെ പ്രവര്‍ത്തനം.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കി റീറ്റെയില്‍ വിതരണ രംഗത്ത് ലക്‌സ ഹൈപ്പര്‍മാര്‍ക്കറ്റയ ശൃംഖല തുറക്കുകയാണ് ലക്ഷ്യം. സൗദി കിരീടാവകാശിയുടെ വിഷന്‍ 2030 പദ്ധതികളുമായി ചേര്‍ന്നു നിന്നു സൗദിയുടെ വിവിധ ഭാഗങ്ങളില്‍ 6 സ്ഥാപനങ്ങളാണ് ലക്ഷ്യം.
ഉല്‍പ്പന്നങ്ങള്‍ക്കും സേവനത്തിനും മികവ് ഉറപ്പുവരുത്തി, മികച്ച ടീമിലും സിസ്റ്റത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്തുകൊണ്ട് 2030 ലക്ഷ്യം നിറവേറ്റാനുള്ള പ്രയത്‌നത്തിലാണ് ഞങ്ങള്‍ ഇപ്പോഴുള്ളത്. ഈ യാത്രയില്‍ ന്ജങ്ങളോടൊപ്പമുള്ള എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി അറിയിക്കുകയാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ സുബൈദ ലത്തീഫ്, സീനിയര്‍ മാനേജര്‍ മുഹമ്മദ് റഫീഖ് എന്നിവരും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.