ദമ്മാം: ഇഎം എഫ് റാക്ക ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളക്ക് റാക്ക അല്‍ യമാമ സ്‌റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം. ആലം ഇന്‍ജാസ് ലോജിസ്റ്റിക് കമ്പനി ചെയര്‍മാന്‍ ഖാലിദ് മുഹമ്മദ് അല്‍ കഹ്ത്താനി മേള കിക്ക് ഓഫ് ചെയ്തു. ആലം ഇന്‍ജാസ് ജനറല്‍ മാനേജര്‍ മുഹമ്മദ് ഇക്ബാല്‍ മാനേജിങ് പാര്‍ട്ട്ണര്‍ അസീസ് മുണ്ടത്ത് എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.
ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡണ്ട് ആശി നെല്ലിക്കുന്ന്, ജനറല്‍ സെക്രട്ടറി റഷീദ് മാളിയേക്കല്‍, മുന്‍ പ്രസിഡണ്ട് മുജീബ് കളത്തില്‍, സിദ്ദീഖ് പാണ്ടികശാല (കെഎംസിസി), പിഎന്‍ ഷബീര്‍ (നവോദയ), ദമ്മാം യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. ബസ്വരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നാല് ആഴ്ചകളിലായി നടക്കുന്ന മത്സരങ്ങള്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ അരങ്ങേറും.
ആദ്യ മത്സരത്തില്‍ ദമ്മാം സോക്കര്‍ എഫ്‌സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് സിഎസ്‌സി സ്‌ട്രൈക്കേഴ്‌സ് വിജയിച്ചു. രണ്ടാം മത്സരത്തില്‍ ടേസ്റ്റി റെസ്‌റ്റോറന്റ്‌റ് ഡിഎഫ്‌സി ഖത്തീഫിനെ എതിരില്ലാത്ത ഒരു ഗോള്‍ നേടി ആതിഥേയരായ അസാസ് എല്‍ഇഡി ഇഎംഎഫ് വിജയിച്ചു. മൂന്നാം മത്സരത്തില്‍ ആല്‍ഫാ പിസിയോ മാന്‍ഡിഡ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോള്‍ നേടി പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ്‌സി വിജയിച്ചു. ദമ്മാമിലെ വിവിധ ക്ലബ് പ്രതിനിധികളും മറ്റു സാമൂഹ്യ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.
സഹീര്‍ മജ്ദാല്‍ അവതാരകനായിരുന്നു. ഇഎംഎഫ് റാക്ക ഭാരവാഹികളായ റഷീദ് ചേന്ദമംഗല്ലൂര്‍, സക്കരിയ, നൗഫല്‍ പരി, അന്‍വര്‍ വാഴക്കാട്, ഷറഫു പാറക്കല്‍, നവാസ് തൃപ്പനഞ്ചി, റോഷന്‍, ഷാഫി കൊടുവള്ളി, ഷാനിബ്, മുബഷിര്‍, കാദര്‍, അംജദ് പുത്തൂര്‍മഠം, മഹ്‌റൂഫ് മഞ്ചേരി, ഷബീര്‍ പാറക്കല്‍, റിയാസ് തൃമ്മലശ്ശേരി എന്നിവര്‍ ഉദ്ഘാടന ചടങ്ങുകള്‍ നിയന്ത്രിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.