സകാക്ക: സൗദിയിലെ പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ ‘ഫോര്‍ മെഗാ ഡെയ്‌സ്’ ഷോപ്പിംഗ് ഫെസ്റ്റിവല്‍ സകാക്ക ശാഖയില്‍ ആരംഭിച്ചു. ഒക്‌ടോബര്‍ അഞ്ചു വരെ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനുളള അവസരമാണ് വര്‍ഷത്തില്‍ നാല് ദിവസം നടക്കുന്ന ക്യാമ്പയിന്‍. സൗദി അറേബ്യയില്‍ സിറ്റി ഫ്‌ളവറിന്റെ ഇരുപതിലധികം സ്‌റ്റോറുകളിലും ഫോര്‍ മെഗാ ഡെയ്‌സ് പ്രൊമോഷന്‍ ആരംഭിച്ചു.
സകാക്ക ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന പരിപാടിയില്‍ അല്‍ ജൗഫ് കെഎംസിസി പ്രസിഡന്റ് സാകിര്‍ അലി, മാസ്‌റ്റേഴ്‌സ് ക്ലബ് പ്രതിനിധികളായ ജോഫിന്‍, സഫീര്‍, എസ്‌ഐസി പ്രതിനിധികളായ സല്‍മാന്‍, മുഹമ്മദ് എടപ്പാള്‍, ഐസിഎഫ് പ്രതിനിധി റഹിം, സാമൂഹിക പ്രവര്‍ത്തകരായ സുധീര്‍, റഫീഖ്, സ്‌റ്റോര്‍ മാനേജര്‍ ഷിന്റു മോഹന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വിലക്കിഴിവ് നേടുന്നതിന് ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ടെന്നും സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.